ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർ: പാസിങ് ഔട്ട് പരേഡ് ഇന്ന്

പാലക്കാട്: വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് പരിശീലനം നേടിയവരുടെ പാസിങ് ഔട്ട് പരേഡ് ചൊവ്വാഴ്ച രാവിലെ എട്ടിന് വാളയാർ വനം വകുപ്പ് പരിശീലന കേന്ദ്രത്തിൽ നടക്കും. വനം-മൃഗസംരക്ഷണ മന്ത്രി കെ. രാജു സല്യൂട്ട് സ്വീകരിക്കും. 80 പേരാണ് പരിശീലനം പൂർത്തിയാക്കി ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി ജോലിയിൽ പ്രവേശിക്കുന്നത്. ആറ് മാസത്തെ വനം വകുപ്പ് പരിശീലനവും മൂന്ന് മാസത്തെ പൊലീസ് പരിശീലനവും പൂർത്തിയാക്കിയ 47 പുരുഷന്മാരും 33 വനിതകളുമാണ് പരേഡിൽ പങ്കെടുക്കുക. വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.കെ. കേശവൻ അധ്യക്ഷനാവുന്ന പരിപാടിയിൽ പരിശീലനകേന്ദ്രം ഡയറക്ടർ നരേന്ദ്രനാഥ് വേലൂരി, വനം വകുപ്പ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രദീപ് കുമാർ, പരിശീലനകേന്ദ്രം വൈസ് പ്രിൻസിപ്പൽ എസ്. ജയശങ്കർ തുടങ്ങിയവർ പങ്കെടുക്കും. പ്രതിദിനം പ്രതിരോധം 'ജാഗ്രതോത്സവം -2018': ദ്വിദിന പരിശീലന ക്യാമ്പ് സമാപിച്ചു പാലക്കാട്: പ്രതിദിനം പ്രതിരോധം 'ജാഗ്രതോത്സവം -2018' പദ്ധതിക്ക് പാലക്കാട് ജില്ലയിൽ തുടക്കം. പകർച്ചവ്യാധി പ്രതിരോധത്തി‍​െൻറ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യ ജാഗ്രതകാമ്പയിനി‍​െൻറ സന്ദേശം സമൂഹത്തി‍​െൻറ വിവിധ തുറകളിലുള്ളവരിലേക്ക് എത്തിക്കുന്നതി‍​െൻറ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രതിദിനം പ്രതിരോധം 'ജാഗ്രതോത്സവം -2018' ദ്വിദിന ക്യാമ്പുകളുടെ പരിശീലകർക്കുള്ള പരിശീലനത്തിനാണ് ജില്ലയിൽ തുടക്കമായത്. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, കുടുംബശ്രീ മിഷൻ, സാക്ഷരത മിഷൻ, ശുചിത്വ മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, നഗരകാര്യ വകുപ്പ്, കില എന്നിവരുടെ സഹകരണത്തോടെയാണ് ജാഗ്രതോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. കൊതുകി‍​െൻറ ലോകം, എലി വാഴും കാലം, ജലജന്യരോഗങ്ങൾ എന്നിവ സംബന്ധിച്ച ക്ലാസുകളും കുട്ടികൾക്ക് ഇവയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങളുമാണ് ജാഗ്രതോത്സവത്തി‍​െൻറ പ്രധാന ഉള്ളടക്കം. പരിസര ശുചിത്വത്തി‍​െൻറ അഭാവത്തിൽ പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങൾ പൂർണമായും ഇല്ലാതാക്കുക എന്നതാണ് ജാഗ്രതോത്സവത്തി‍​െൻറ ലക്ഷ്യം. എല്ലാ പഞ്ചായത്ത്-നഗരസഭ വാർഡുകളിലും നടത്തുന്ന കാമ്പയിനിൽ അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പങ്കെടുക്കുക. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് വാർഡ് മെംബർ, വാർഡ് കൗൺസിലർ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുദിവസത്തെ ക്യാമ്പ്. കുട്ടികൾക്ക് വിവിധ കളികൾ, ഫീൽഡ് സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്. ജാഗ്രതോത്സവം നടത്താനുള്ള റിസോഴ്സ്പേഴ്സൻമാരെ ജില്ല/ബ്ലോക്ക് തലങ്ങളിൽ പരിശീലിപ്പിച്ച് പഞ്ചായത്ത്-നഗരസഭ തലത്തിൽ തുടർന്നുള്ള പരിശീലനവും നൽകിയാണ് കാമ്പയിൻ പ്രവർത്തനം മുന്നോട്ടുപോകുന്നത്. പറളിയിലെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ദ്വിദിന ജില്ല പരിശീലനത്തി‍​െൻറ ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു നിർവഹിച്ചു. 13 ബ്ലോക്കുകളെ പ്രതിനിധീകരിച്ച് 72 പരിശീലകർ ക്യാമ്പിൽ പങ്കെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ നാസർ, കുടുംബശ്രീ മിഷൻ ജില്ല മിഷൻ കോഓഡിനേറ്റർ സെയ്തലവി, ജനകീയാസൂത്രണം ജില്ല ഫെസിലിറ്റേറ്റർ സി.പി. ജോൺ, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ബെലിന ബ്രൂണോ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുടുംബശ്രീ റിസോഴ്സ്പേഴ്സൻ മനോഹരൻ അക്കാദമിക് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സമാപനയോഗത്തിൽ ഹരിതകേരളം മിഷൻ കോഓഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ ക്യാമ്പ് അവലോകനം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ ബ്ലോക്കുതല പരിശീലനങ്ങളും പഞ്ചായത്ത്-നഗരസഭതല പരിശീലനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. പരിശീലകരായി സാക്ഷരത മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, ആരോഗ്യ വകുപ്പ് എന്നിവയെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥരും റിസോഴ്സ്പേഴ്സൻമാരുമാണ് പങ്കെടുത്തിട്ടുള്ളത്. സൗജന്യ കമ്പ്യൂട്ടർ പരിശീലനം പാലക്കാട്: ജില്ലാ സൈനികക്ഷേമ ഓഫിസ് പാലക്കാട് എൽ.ബി.എസ് ഉപകേന്ദ്രത്തിൽ വിമുക്തഭടന്മാർക്കും ആശ്രിതർക്കും സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകും. ഡിേപ്ലാമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡാറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ കോഴ്സുകളിലാണ് പരിശീലനം നൽകുക. താൽപര്യമുള്ളവർ േമയ് 31നകം അപേക്ഷ നൽകണം. ഫോൺ: 0491 2501633.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.