സൗജന്യ നിയമോപദേശ സെമിനാർ ഇന്ന്

പാലക്കാട്: ജപ്തി വിരുദ്ധ കർഷക സമിതി, പാലക്കാടൻ കർഷക മുന്നേറ്റം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 17ന് ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്തിന് സമീപത്തുള്ള ആധാർ ഭവനിൽ കർഷകർക്കായി ജപ്തി വിരുദ്ധ സൗജന്യ നിയമോപദേശ സെമിനാർ സംഘടിപ്പിക്കുന്നു. കടക്കെണിയിലായ കർഷകരുടെ വസ്തുവകകൾ കോടതി അനുമതിയില്ലാതെ പിടിച്ചെടുക്കാൻ ബാങ്കുകൾക്ക് നൽകിയ അമിതാധികാരമായ സർഫാസി നിയമത്തെക്കുറിച്ച് വിഷയാവതരണം ഉണ്ടാവും. വിവരങ്ങൾക്ക് സജീഷ് - 9495093190, അനിൽകുമാർ -9400384851 നമ്പറുകളിൽ ബന്ധപ്പെടുക. പന്തയം ജയിക്കാൻ വയോധികനെ കടയിൽ കയറി മർദിച്ചു രണ്ടുപേർ റിമാൻഡിൽ കുഴൽമന്ദം: മെഡിക്കൽ സ്റ്റോർ ഉടമയെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി പേത്താടെ ഗുളിക വാങ്ങിക്കാനെന്ന വ്യാജേന കുഴൽമന്ദം ടൗണിലെ മെഡിക്കൽ സ്റ്റോറിൽ എത്തിയ യുവാക്കളാണ് പത്തു രൂപക്ക് ഗുളിക വാങ്ങിയ ശേഷം ഒരു പ്രകോപനവുമില്ലാതെ 65 വയസ്സ് പ്രായമുള്ള മെഡിക്കൽ സ്റ്റോർ ഉടമയെ മർദിച്ചത്. അടി കൊണ്ടയാൾ തലകറങ്ങി വീണു. മരുന്നു വാങ്ങിക്കാൻ വന്നവരും മറ്റ് ആളുകളും ചേർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടി സ്റ്റേഷനിൽ ഏൽപിച്ചു. കടയുടമ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കുഴൽമന്ദം അഡീഷനൽ എസ്.ഐ ദിനു റെയ്നി രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. തേങ്കുറുശ്ശി കയറംകുളം പട്ടിമാർതറ വീട്ടിൽ ബിനോയ് (21), തേങ്കുറുശ്ശി കയറംകുളം കുരുവായ് വീട്ടിൽ വികാസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത മൂന്നാമനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു. പ്രതികൾ മദ്യപിക്കുന്നതിനിടെ 500 രൂപക്ക് പന്തയം െവച്ച് ചെയ്തതാണെന്ന് പൊലീസിന് മൊഴി നൽകി. ലോേഗാ പ്രകാശനം പാലക്കാട്: മേയ് 12, 13, 14 തീയതികളിൽ പാലക്കാട് നടക്കുന്ന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) പ്രഥമ സമ്മേളനത്തി‍​െൻറ ലോേഗാ എം.ബി. രാജേഷ് എം.പി സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസക്ക് നൽകി പ്രകാശനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് എസ്. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ, വി. സുരേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.