ഭാരതപ്പുഴയിലേക്ക് മാലിന്യം: അടച്ചുപൂട്ടാതിരിക്കാൻ കാരണം കാണിക്കാനാവശ്യപ്പെട്ട് സ്ഥാപനങ്ങൾക്ക്​ നോട്ടീസ്

ഷൊർണൂർ: ഭാരതപ്പുഴയിലേക്ക് മലിന വസ്തുക്കൾ ഒഴുക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാതിരിക്കാൻ കാരണം കാണിക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകി. പുഴയിലെ വെള്ളത്തിൽ അപകടകരമാം വിധം കോളിഫോം ബാക്ടീരിയയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2018 ജനുവരി 16ന് പുഴയിൽനിന്ന് ശേഖരിച്ച വെള്ളത്തിൽ ഇരുന്നൂറ് ശതമാനം കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പുഴയിലെ ജലം ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് പരിശോധനാഫലം. ചെറുതുരുത്തി ടൗണിലെ ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങൾ അഴുകിയ ഭക്ഷണ പദാർഥങ്ങളടക്കം മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യവിഭാഗം പരിശോധന നടത്തി പരാതി ശരിയാണെന്ന് കണ്ടെത്തി. സ്ഥാപനങ്ങൾക്ക് മാലിന്യം പുഴയിലേക്ക് ഒഴുക്കരുതെന്ന് കാണിച്ച് നോട്ടീസ് നൽകിയതിൽ നടപടിയൊതുങ്ങി. വള്ളത്തോൾ നഗർ പഞ്ചായത്ത് നോക്കുകുത്തിയുമായി. തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പ്രശ്നത്തിലിടപെട്ടത്. വെള്ളം ശേഖരിച്ച് ബോർഡി​െൻറ തൃശൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയത്. തുടർന്ന് ബോർഡ് മാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടാതിരിക്കാൻ കാരണം കാണിക്കാൻ തിങ്കളാഴ്ച നോട്ടീസ് നൽകുകയായിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽനിന്ന് മനുഷ്യവിസർജമടക്കമുള്ള മാലിന്യങ്ങളും പുഴയിലേക്കാണ് ഒഴുക്കുന്നത്. ഈ പ്രശ്നമൊഴിവാക്കാൻ റെയിൽവേ പദ്ധതിയുണ്ടാകുമെന്ന് പ്രഖ്യാപിെച്ചങ്കിലും നടപടിയൊന്നുമായിട്ടില്ല. നഗരസഭ പ്രദേശത്ത് വിതരണം ചെയ്യാനുള്ള വെള്ളം കെട്ടി നിർത്തിയ ഭാഗത്തേക്കാണ് പുഴയുടെ ഇരുകരകളിലുമുള്ളവർ മാലിന്യമൊഴുക്കുന്നത്. ഷൊർണൂരിലാണെങ്കിൽ ജലശുദ്ധീകരണ പ്ലാൻറി​െൻറ പദ്ധതി നിർമാണം ആരംഭിച്ചിട്ടേയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.