തേഞ്ഞിപ്പലത്ത് 12 പേർ അറസ്​റ്റിൽ

തേഞ്ഞിപ്പലം: ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെയും ഉപരോധത്തെയും തുടർന്ന് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത് 12 പേരെ. ഇടിമൂഴിക്കൽ, പറമ്പിൽപീടിക എന്നിവിടങ്ങളിൽനിന്ന് ആറുപേർ വീതമാണ് അറസ്റ്റിലായത്. ഇടിമൂഴിക്കൽ, ചേളാരി, കാക്കഞ്ചേരി, കോഹിനൂർ, പാണമ്പ്ര, ചെട്ടിയാർമാട് എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഇടിമൂഴിക്കൽ ഗണപതി ക്ഷേത്രവഴിയിൽ ഹർത്താൽ അനുകൂലികൾ നിന്നതിനെ ചൊല്ലി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് പൊലീസെത്തി ഇരുകൂട്ടരെയും വിരട്ടി ഓടിച്ചു. ദേശീയപാതയിൽ ചേളാരി മുതൽ കോഹിനൂർ വരെ പ്രകടനങ്ങൾ നടന്നു. പെരുവള്ളൂർ, കാടപ്പടി, പറമ്പിൽ പീടിക എന്നിവിടങ്ങളിൽ നിന്നുള്ളവർ പ്രകടനമായി പടിക്കൽ എത്തുകയായിരുന്നു. പടിക്കൽ ഉണ്ടായിരുന്നവരും ഇവരോടൊപ്പം കൂടി പ്രകടനമായി ചേളാരിയിലെത്തി. ചേളാരിയിലും ഈ സമയം ഏറെ പേർ ഉണ്ടായിരുന്നു. ഇവരും പ്രകടനത്തിൽ അണിനിരന്നു. തുടർന്ന്, ഹർത്താൽ അനുകൂലികൾ പാണമ്പ്ര വഴി കോഹിനൂറിലും പിന്നീട് നീരോൽപ്പലത്തേക്കും തിരിഞ്ഞു. ചേളാരിയിൽ കടകൾ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാക്ക്തർക്കങ്ങളുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.