റോഡരികിലെ അംഗൻവാടി കെട്ടിടത്തിൽ പേടിയോടെ ടീച്ചറും കുഞ്ഞുങ്ങളും

വേങ്ങര: 30 വർഷത്തോളം പഴക്കമുള്ള അംഗൻവാടി പ്രവർത്തിക്കുന്നത് ദ്രവിച്ചു തുടങ്ങിയ പഴയ കെട്ടിടത്തിൽ. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചേറൂർ അങ്ങാടിക്ക് പിറകു വശത്തുള്ള അംഗൻവാടിയിലാണ് കുട്ടികളും അധ്യാപികയും പേടിയോടെ കഴിയുന്നത്. പുറം കാഴ്ചക്ക് കുഴപ്പമൊന്നുമില്ലാത്ത കെട്ടിടത്തി​െൻറ മേൽക്കൂര ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. റോഡിനു തൊട്ടരികിലുള്ള കെട്ടിടത്തിന് ചുറ്റുമതിൽ വേണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. പഞ്ചായത്ത് അധീനതയിലുള്ള രണ്ടു സ​െൻറ് സ്ഥലത്ത് ഒരു കിണറുണ്ടെങ്കിലും വെള്ളമെടുക്കാൻ മോട്ടോർ സൗകര്യങ്ങൾ ഇല്ല. അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ പകൽ സമയം ചെലവഴിക്കുന്ന അംഗൻവാടിക്ക് പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ കെ.എൻ.എ. ഖാദറിന് വാർഡ് മെംബർ യു. സക്കീനയുടെ നേതൃത്വത്തിൽ പരിസര വാസികൾ നിവേദനം നൽകിയിട്ടുണ്ട്. അതേസമയം അംഗനവാടികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ ചുമതലയുള്ള പഞ്ചായത്ത് ഭരണസമിതി ഈ അംഗനവാടിയെ അവഗണിക്കുന്നതായി ആക്ഷേപമുണ്ട്. ചില വാർഡുകളിലെങ്കിലും ശീതീകരിച്ച അംഗൻവാടികൾ പ്രവർത്തിക്കുന്ന പഞ്ചായത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭയമില്ലാതെ ഇരിക്കാവുന്ന കെട്ടുറപ്പുള്ള ഒരു കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ചുറ്റുമതിലോട് കൂടി നിർമിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.