കഠ്​വ, ഉന്നാവോ: പ്രകടമായത് ഭരണകൂടത്തിനെതിരെയുള്ള ജനരോഷം -സമസ്ത

തേഞ്ഞിപ്പലം: കഠ്വയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വര്‍ഗീയവാദികൾക്കും കൂട്ടുനിന്ന ഭരണകൂടത്തിനുമെതിരെ ഉയര്‍ന്ന ജനരോഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് പ്രകടമായതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അഭിപ്രായപ്പെട്ടു. കഠ്വ, ഉന്നാവോ സംഭവങ്ങൾ ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയതായി സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.