കുടുംബശ്രീ പ്രതിഷേധ ധർണ

മലപ്പുറം: കഠ്വയിൽ ബാലികയെ കൊലപ്പെടുത്തിയവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭ കുടുംബശ്രീ സി.ഡി.എസ് പ്രതിഷേധ റാലിയും ധർണയും നടത്തി. ജില്ല പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുൽപ്പാടൻ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പാർവതിക്കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല മുഖ്യപ്രഭാഷണം നടത്തി. സലീന റസാഖ്, സുജാത പരമേശ്വരൻ, കെ.പി. മായ, വിമല, ഗിരിജ, ആബിദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.