​െഎ.എം.ജിയെ മികവി​െൻറ കേന്ദ്രമാക്കണമെന്ന്​ ഭരണപരിഷ്​കാര കമീഷൻ ശിപാർശ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മ​െൻറിനെ (ഐ.എം.ജി) മികവി​െൻറ കേന്ദ്രമാക്കണമെന്ന് ഭരണപരിഷ്കാര കമീഷൻ സർക്കാറിന് ശിപാർശ നൽകി. ഓഫിസ് അറ്റൻഡൻറുമാർ മുതൽ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥർ വരെയുള്ള സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ആറു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിൽപ്പെട്ടവർക്കും സർവിസിൽ പ്രവേശിക്കുമ്പോൾതന്നെ പരിശീലനം നൽകണം. വിവിധ കാലയളവുകളിലുള്ള പരിശീലനവും നൽകണം. ഇതി​െൻറ ഭാഗമായി ഉദ്യോഗസ്ഥരുടെ സേവനം സംബന്ധിച്ച വിലയിരുത്തലും നടത്തണമെന്ന് കമീഷ​െൻറ രണ്ടാമത്തെ റിപ്പോർട്ടിൽ പറയുന്നു. വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ കമീഷ​െൻറ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ഉദ്യോഗസ്ഥശേഷി വികസനം കുറ്റമറ്റനിലയിൽ സംഘടിപ്പിക്കുന്നതിന് മൊത്തം പ്ലാൻ ഫണ്ട് വിനിയോഗത്തി​െൻറ രണ്ടു ശതമാനം നീക്കിവെക്കണം. കെ.എ.എസ് ഉദ്യോഗസ്ഥർക്ക് ഐ.എ.എസുകാരുടെ മാതൃകയിലുള്ള പരിശീലനം നൽകാൻ സംവിധാനം ഉണ്ടാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. റിപ്പോർട്ട് www.arc.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. കേന്ദ്ര വിജിലൻസ് കമീഷൻ മാതൃകയിൽ സംസ്ഥാനത്തും വിജിലൻസ് കമീഷൻ രൂപവത്കരിക്കണമെന്ന ശിപാർശ അടങ്ങുന്ന പ്രഥമ റിപ്പോർട്ട് കഴിഞ്ഞ ആഗസ്റ്റിൽ സമർപ്പിച്ചിരുന്നു. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ ക്ഷേമത്തിനായുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച പഠനമാണ് കമീഷൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. വൈകാതെ റിപ്പോർട്ട് സമർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.