ഗവ. ഡോക്ടർമാരുടെ സമരം: ജില്ല ആശുപത്രി ഒ.പിയുടെ പ്രവർത്തനം താളംതെറ്റി

പെരിന്തൽമണ്ണ: ഒരുവിഭാഗം സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരത്തെത്തുടർന്ന് പെരിന്തൽമണ്ണ ജില്ല ആശുപത്രി ഒ.പിയുടെ പ്രവർത്തനം നാലാം ദിവസവും താളംതെറ്റി. ഇതോടെ കാഷ്വാലിറ്റിയിൽ താൽക്കാലികമായി പരിശോധനക്ക് ഒരു ഡോക്ടറെ കൂടുതലായി നിയോഗിക്കുകയായിരുന്നു. ഹർത്താലായതിനാൽ തിങ്കളാഴ്ച ബസുകൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ രോഗികളും കുറവായിരുന്നു. അതേസമയം, ചൊവ്വാഴ്ച കൂടുതൽ പേർ ചികിത്സതേടി എത്താനാണ് സാധ്യത. പകരം സംവിധാനം ഒരുക്കാത്തത് രോഗികളുടെ പ്രതിഷേധത്തിന് വഴിവെക്കാം. അതിനിടെ സമരത്തിലേർപ്പെട്ട സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി രംഗത്തുവന്നു. അനിശ്ചിതകാല സമരത്തിലേർപ്പെട്ട സർക്കാർ ഡോക്ടർമാരുടെ സമരം അടിയന്തരമായി ഒത്തുതീർപ്പാക്കി പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകാൻ അധികാരികൾ തയാറാകണമെന്നും ആവശ്യെപ്പട്ടു. പ്രസിഡൻറ് സി.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു, സൈനുദ്ദീൻ താമരത്ത്, യാക്കൂബ് കുന്നപ്പള്ളി, അരഞ്ഞിക്കൽ ആനന്ദൻ, നൗഫൽ തൂത, സതീഷ് മേലാറ്റൂർ, കെ.ടി. അഷ്ക്കർ, കുഞ്ഞീതു താഴെക്കോട്, ദിനേശ് ഏലംകുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.