വെറ്ററിനറി ദിനത്തിൽ ചിത്രരചന മത്സരം നടത്തി

പാലക്കാട്: ലോക വെറ്ററിനറി ദിനാചരണ ഭാഗമായി കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ സ്കൂൾ വിദ്യാർഥികൾക്കായി ജില്ലതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. പാലക്കാട് പി.എം.ജി സ്കൂളിൽ സംഘടിപ്പിച്ച മത്സരം മൃഗ സംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയക്ടർ ഡോ. എൻ. ശുദ്ധോധനൻ ഉദ്ഘാടനം ചെയ്തു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് വ്യത്യസ്ത വിഷയങ്ങളിലാണ് മത്സരം നടന്നത്. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും സമ്മാനമായി വിഷുക്കൈനീട്ടവും നൽകി. ജില്ലതല വിജയികളുടെ ചിത്രങ്ങൾ സംസ്ഥാനതലത്തിലേക്ക് അയക്കും. സംസ്ഥാനതല വിജയികൾക്ക് 28ന് കോവളത്ത് നടക്കുന്ന ലോക വെറ്ററിനറി ദിനാചരണ ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും. ചടങ്ങിൽ പ്രസിഡൻറ് ഡോ. ബി. ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറി ഡോ. സെയ്ത് അബൂബക്കർ സിദ്ദീഖ്, ഇന്ത്യൻ വെറ്ററിനറി അസോ. ജില്ല പ്രസിഡൻറ് ഡോ. സി. സുധീർ ബാബു, അധ്യാപിക ഡോറത്തി അനീറ്റ, ഡോ. ടി.ആർ. അരുൺ, ഡോ. എസ്. ശ്രീഹരി, ഡോ. ശ്രീലക്ഷ്മി, ഡോ. ആതിര എന്നിവർ സംസാരിച്ചു. അംബേദ്കർ ജന്മദിനാഘോഷം പാലക്കാട്: ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനത്തിൽ ബി.ജെ.പി ജില്ല കാര്യാലയത്തിൽ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രഭാഷണവും പുഷ്പാര്‍ച്ചനയും മധുര പലഹാര വിതരണവും നടന്നു. ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദ‍​െൻറ മണ്ഡലത്തിൽ ദലിതർക്കുനേരെ ആക്രമങ്ങൾ വർധിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭ സുരേന്ദ്രൻ പറഞ്ഞു. പട്ടികജാതി-വർഗ മോർച്ച ജില്ല അധ്യക്ഷൻ പി.എം. ശിവദാസ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ്, എൻ. ശിവരാജൻ, സി. കൃഷ്ണകുമാർ, മധ്യമേഖല ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ, ജില്ല ജനറൽ സെക്രട്ടറിമാരായ കെ.ജി. പ്രദീപ്കുമാർ, കെ.വി. ജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.