വൃക്കരോഗ നിർണയ ക്യാമ്പ്

വേങ്ങര: കൂരിയാട് കാസ്മ ക്ലബ് കൂരിയാടി​െൻറ ആഭിമുഖ്യത്തിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. വേങ്ങര നിയോജക മണ്ഡലം എം.എൽ.എ കെ.എൻ.എ. ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജീവിത ശൈലിയിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് ആധുനിക കാലഘട്ടത്തിൽ രോഗങ്ങൾ വർധിക്കാനുള്ള കാരണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം യുവാക്കളുടെ നേതൃത്വത്തിലുള്ള ഇത്തരം സംരംഭങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചു. ചടങ്ങിൽ ക്ലബ് രക്ഷാധികാരി ഇ. മുഹമ്മദലി, സെക്രട്ടറി സിദ്ദീഖ്, പ്രസിഡൻറ് രാജേഷ്, റിയാസ് അലി, ഷാഹുൽ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ മുന്നൂറോളം പേർ പങ്കെടുത്തതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.