പേപ്പര്‍ പേന നിര്‍മാണ യൂനിറ്റ് തുടങ്ങും

പരപ്പനങ്ങാടി: പേപ്പർ പേന നിർമാണ യൂനിറ്റ്‌ ആരംഭിക്കാൻ തിരൂരങ്ങാടി താലൂക്ക് കേരള ഫെഡറേഷന്‍ ഓഫ് ൈബ്ലൻഡ്സ് കമ്മിറ്റി തീരുമാനിച്ചു. അന്ധർക്ക് സഹായകമാവുന്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് നടപടി വേണമെന്ന് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. റിയാസ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല പ്രതിനിധി നൗഷാദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂനുസ് കൊടക്കല്ല്, രജനി, എം.എന്‍. അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: യൂനുസ് കൊടക്കല്ല് (പ്രസി.), രജനി (വൈസ് പ്രസി.), സി. മുഹമ്മദ്‌ റിയാസ് (ജന. സെക്ര.), മുഹമ്മദ്‌ പാലോട്ടില്‍ (ജോ. സെക്ര.), എം.വി. മുസ്തഫ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.