ദേശീയപാത വികസനം: മൊബൈൽ ടവറുകളും പൊളിച്ചുനീക്ക​ും

വള്ളിക്കുന്ന്: ദേശീയപാത വികസനത്തോടെ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ അവക്ക് മുകളിൽ സ്ഥാപിച്ച മൊബൈൽ ടവറുകളും ഇല്ലാതാവും. വിവിധ മൊബൈൽ കമ്പനികളുടെ ടവറുകൾ ദേശീയപാതയോരത്തെ കെട്ടിടങ്ങൾക്ക് മുകളിലും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലുമായാണ് സ്ഥിതിചെയ്യുന്നത്. ഒരു കെട്ടിടത്തിൽതന്നെ ഒന്നിൽ കൂടുതൽ ടവറുകളും ഒരു ടവറിൽതന്നെ ഒന്നിലധികം സേവനദാതാക്കളുടെ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നേരത്തേ ഒരു ടവറിൽ ഒരു കമ്പനിയുടെ ഉപകരണങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, മൊബൈൽ ടവർ നിർമാണത്തിനെതിരെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരുടെ എതിർപ്പ് ഉയർന്നതും ചെലവുകൾ കുറക്കുന്നതി​െൻറയും ഭാഗമായാണ് ടവറുകൾ പരസ്പരം ഷെയർ ചെയ്യാൻ തുടങ്ങിയത്. കെട്ടിടങ്ങളുടെ മുകളിൽനിന്ന് ഇവ എവിടേക്ക് മാറ്റി സ്ഥാപിക്കുമെന്ന ആശങ്കയിലാണ് വിവിധ മൊബൈൽ സേവനദാതാക്കൾ. ടവർ പുതിയത് സ്ഥാപിക്കാൻ നാട്ടുകാർ സമ്മതിച്ചില്ലെങ്കിൽ മികച്ച കവറേജ് നൽകാനും സാധിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.