ഡോക്​ടർമാരുടെ സമരം: രണ്ടാംദിവസവും ഒ.പി ഭാഗികം

മലപ്പുറം: സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ സമരംമൂലം രണ്ടാംദിവസവും ജില്ലയിൽ ഒ.പിയിൽ ചികിത്സ ഭാഗികമായി മുടങ്ങി. അത്യാഹിതവിഭാഗം മാത്രമാണ് മുടക്കമില്ലാതെ പ്രവർത്തിച്ചത്. മിക്കയിടത്തും രോഗികൾ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അഭയംതേടി. മെഡിക്കൽ കോളജുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയതിനാൽ മഞ്ചേരിയിൽ ഒ.പി പ്രവർത്തനം തടസ്സപ്പെട്ടില്ല. മലപ്പുറം താലൂക്ക് ആശുപത്രിയിൽ മൂന്ന് താൽക്കാലിക ഡോക്ടർമാരാണ് ശനിയാഴ്ച ഒ.പിയിലെത്തിയ 300ഒാളം രോഗികളെ നോക്കിയത്. െപരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ജില്ല ആശുപത്രികളിലും പണിമുടക്ക് രോഗികളെ വലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.