മാസപ്പിറവി അറിയിക്കണം

മലപ്പുറം: തിങ്കളാഴ്ച സൂര്യാസ്തമയം കഴിഞ്ഞ് ശഅ്ബാൻ മാസപ്പിറവി ദർശിക്കുന്നവർ 9447106967, 9497000900ൽ അറിയിക്കണമെന്ന് മലപ്പുറം ഖാദി ഒ.പി.എം. മുത്തുക്കോയ തങ്ങൾ അറിയിച്ചു. ഒന്നരക്കിലോ കഞ്ചാവുമായി പിടിയിൽ മലപ്പുറം: കോട്ടപ്പടി മാർക്കറ്റ് ഭാഗങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർഥികളെയും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന സംഘങ്ങൾക്ക് എത്തിക്കുന്ന മുഖ്യസൂത്രധാരൻ പിടിയിൽ. മലപ്പുറം കോട്ടപ്പടി മാർക്കറ്റ് കേന്ദ്രീകരിച്ച് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഒന്നര കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി സാഫി ഷെയ്ഖാണ് (42) പിടിയിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. സുരേഷ്കുമാർ, അസി. ഇൻസ്പെക്ടർമാരായ വി.പി. ഭാസ്കരൻ, വി. രാധാകൃഷ്ണൻ, പ്രിവൻറിവ് ഒാഫിസർ അബ്ദുൽ വഹാബ്, സിവിൽ എക്സൈസ് ഒാഫിസർമാരായ ബാബുരാജൻ, ജയകൃഷ്ണൻ, ഷംസുദ്ദീൻ, കൃഷ്ണൻ മരുതാടൻ, ശശീന്ദ്രൻ, ജിഷ എന്നിവർ റെയ്ഡിൽ പെങ്കടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം...mpl2 safi saik
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.