'കാലത്തിെൻറ കാലൊച്ച' സ്വിച്ച്ഓൺ ചെയ്തു

മണ്ണാർക്കാട്: േബ്ലാക്ക് പഞ്ചായത്ത് നിർമിക്കുന്ന ഹ്രസ്വചിത്രമായ 'കാലത്തി​െൻറ കാലൊച്ച' സ്വിച്ച്ഓൺ കർമം പ്രസിഡൻറ് യൂസഫ് പാലക്കൽ നിർവഹിച്ചു. മണ്ണാർക്കാടി​െൻറ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ചിത്രം. വൈസ് പ്രസിഡൻറ് വി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഹുസൈൻ കോളശ്ശേരി, സുജാത, ഷംസുദ്ദീൻ, ഇല്യാസ് താളിയിൽ, കമറുൽ ലൈല, സംവിധായകൻ കെ.പി.എസ്. പയ്യനടം, സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ. സെയ്തലവി, പി. അലവി ചന്ദ്രിക രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. കുമരംപുത്തൂർ സി.എച്ച്.സിയിൽ ഡോക്ടർമാർ കൂട്ട അവധിയിൽ മണ്ണാർക്കാട്: ഈവനിങ് ഒ.പി നിർത്തലാക്കിയെന്ന പരാതി നിലനിൽക്കുന്ന കുമരംപുത്തൂർ സി.എച്ച്.സിയിൽ വ്യാഴാഴ്ച ഡോക്ടർമാർ കൂട്ട അവധിയെടുത്തു. നാല് ഡോക്ടർമാരിൽ മെഡിക്കൽ ഓഫിസർ ഡോ. പ്രീതി ഒഴികെയുള്ള മൂന്നുപേരാണ് അവധിയെടുത്തത്. വ്യാഴാഴ്ച സി.എച്ച്.സിയിൽ ജീവിതശൈലി രോഗ നിയന്ത്രണ ക്യാമ്പ് നടക്കുന്നതിനിടെയാണ് ഡോക്ടർമാർ കൂട്ട അവധിയെടുത്തത്. ക്യാമ്പിലെത്തിയ മുഴുവൻ രോഗികളെയും പരിശോധിച്ചതായി മെഡിക്കൽ ഓഫിസർ അറിയിച്ചു. നേരത്തെ അഞ്ച് ഡോക്ടർമാരുണ്ടായിരുന്ന സി.എച്ച്.സിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു ഡോക്ടർ പോയതോടെ സ്ഥിരം ഡോക്ടർമാർ ആളില്ലെന്ന കാരണം പറഞ്ഞ് ഈവനിങ് ഒ.പി ഒഴിവാക്കുകയായിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് പാലക്കാട് ഡി.എം.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സി.എച്ച്.സിയിലെത്തി റിപ്പോർട്ട് ശേഖരിക്കുകയും ഹെൽത്ത് ഡയറക്ടർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈവനിങ് ഒ.പി തുടരണമെന്ന ഡി.എം.ഒയുടെ നിർദേശം ഡോക്ടർമാർ മുഖവിലക്കെടുക്കാത്തതി​െൻറ തെളിവാണ് കൂട്ട അവധിയെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.