യുവതിയെ കൊന്ന്​ കഷ്ണങ്ങളാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

പാലക്കാട്: യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ച കേസിൽ കാസർകോട് ചിറ്റാരിക്കൽ മണത്തുരുത്തേലിൽ സ്വദേശി എം.എ. ഷാജന് (44) ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും കൂടി വിധിച്ചു. മൂന്നാം നമ്പർ ജില്ല സെഷൻസ് കോടതി ജഡ്ജി എം.ബി. സ്നേഹലതയാണ് ശിക്ഷ വിധിച്ചത്. 2007 ജൂലൈ 27നായിരുന്നു സംഭവം. പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കൈനാട്ട്, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രമേശ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ എക്സ് സർവിസ്മെൻ കോളനിയിലെ മണലേൽ എലിസബത്ത് എന്ന ലെനിയാണ് (ലീന -42) കൊല്ലപ്പെട്ടത്. പാലക്കാട് പുത്തൂരിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽവെച്ച് കൊലപ്പെടുത്തിയ ശേഷം തലയൊഴികെയുള്ള ശരീരഭാഗങ്ങൾ ജില്ലയുടെ വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. തല സഞ്ചിയിലാക്കി എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് വലിച്ചെറിഞ്ഞതായി പ്രതി മൊഴിനൽകിയെങ്കിലും കണ്ടെത്തിയിട്ടില്ല. ഡി.എൻ.എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ലീനയാണെന്ന് ഉറപ്പിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷാജന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന ബന്ധം ലീന ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ലീന ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ചാണ് ഷാജനുമൊത്ത് താമസം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.