കെ.എസ്.ഇ.ബിക്ക്​ വൈദ്യുതി നല്‍കാന്‍ ഉമ്മറി​െൻറ വൈദ്യുതി നിലയം

കരുളായി: വീട്ടിലെ ഉപയോഗശേഷം മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കി ഊര്‍ജ സംരക്ഷണത്തിനു മാതൃകയാവുകയാണ് കരുളായി ചിറ്റങ്ങാടന്‍ ഉമ്മര്‍. ജവഹര്‍ലാല്‍ നെഹ്‌റു നാഷനല്‍ സോളാര്‍ മിഷ‍​െൻറ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വൈദ്യുതിയില്‍ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ നടപ്പിലാക്കുന്ന ശൃംഖല ബന്ധിത സൗരോര്‍ജ വൈദ്യുതി നിലയം സ്ഥാപിച്ചാണ് ഉമ്മര്‍ വൈദ്യുതി വിതരണം നടത്തുന്നത്. വീടിനു മുകളില്‍ സ്ഥാപിച്ച മൂന്നു കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍ വഴിയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാറി‍​െൻറ എംപാന്‍ ഏജന്‍സിയായ ടാറ്റ പവര്‍ സോളാര്‍ കമ്പനിയാണ് സ്ഥാപിച്ചു നൽകിയത്. ഇതുവഴി ദിവസം 12 മുതല്‍ 15 യൂനിറ്റ് വരെ വൈദ്യുതി ലഭിക്കുന്നുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് മിച്ചമുള്ള വൈദ്യുതി വീടിനോട് ചേർന്നൊരുക്കിയ പ്രത്യേക മീറ്ററും ഫ്യൂസും വഴിയാണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതി കമ്പികളിലേക്ക് കടത്തി വിടുന്നത്. സോളാര്‍ പ്രവര്‍ത്തിക്കാത്ത സമയത്ത് സാധാരണ വൈദ്യുതി വീട്ടിൽ എത്തുകയും ചെയ്യും. കെ.എസ്.ഇ.ബിക്ക് വൈദ്യുതി നല്‍കുന്നതിന് വര്‍ഷത്തില്‍ ഉപഭോക്താവിന് പണം ലഭിക്കും. വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന കാലത്ത് കുറഞ്ഞ സ്ഥലമുള്ളവര്‍ക്ക് പോലും ഈ സംവിധാനം ഉപയോഗിക്കാനാകുമെന്ന് ഉമ്മര്‍ പറയുന്നു. സൗരോര്‍ജ വൈദ്യുതി നിലയത്തിന് മൂന്നു ലക്ഷം രൂപയോളം ചെലവായെങ്കിലും ഒരു ലക്ഷം രൂപ സബ്സിഡിയായി ലഭിച്ചെന്ന് നിലയം പ്രവര്‍ത്തിപ്പിക്കുന്ന മകന്‍ അന്‍വര്‍ പറഞ്ഞു. ഗ്രാമപഞ്ചായത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉമ്മറി​െൻറ വീട്ടിലെ ശൃംഖല ബന്ധിത സൗരോര്‍ജ വൈദ്യുതി നിലയം സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. കെ.എസ്.ഇ.ബി സബ്‌ എൻജിനീയര്‍ കെ. പ്രജീഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ കെ. മനോജ്‌, കെ. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ സലിം, കെ.എസ്.ഇ.ബി ഓവര്‍സിയര്‍ വി. പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.