ഇരുട്ടടിയായി ഉപദേശകസമിതി തീരുമാനം; നഴ്​സുമാരുടെ അലവൻസുകൾ വെട്ടിക്കുറക്കും

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അലവൻസുകൾ വെട്ടിക്കുറക്കാൻ ഉപദേശകസമിതി തീരുമാനം. മിനിമം വേതനം 20,000 രൂപ എന്നതിൽ മാനേജ്മ​െൻറുകൾ ഏറക്കുറെ സമ്മതം മൂളുേമ്പാഴും ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന അലവൻസുകൾ ഗണ്യമായി കുറക്കാൻ കഴിഞ്ഞദിവസം തൊഴിൽ ഭവനിൽ ചേർന്ന വിവിധ ട്രേഡ് യൂനിയൻ നേതാക്കളടക്കം പെങ്കടുത്ത ഉപദേശകസമിതി യോഗമാണ് തീരുമാനിച്ചത്. വെള്ളയാഴ്ച കൊല്ലം െഗസ്റ്റ് ഹൗസിൽ വീണ്ടും ചേരുന്ന ഉപദേശകസമിതി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. അതേസമയം, തീരുമാനത്തിനെതിരെ കൊല്ലം ഗെസ്റ്റ് ഹൗസിലേക്ക് വെള്ളിയാഴ്ച പ്രതിഷേധമാർച്ച് നടത്തുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പ്രതിനിധികൾ അറിയിച്ചു. നഴ്സുമാരുടെ വേതനം സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ ഏതെങ്കിലും തരത്തിൽ അട്ടിമറി നടത്തിയാൽ പണിമുടക്കി സമരം ചെയ്യുമെന്ന് യു.എൻ.എ പ്രതിനിധി സിബി മുകേഷ് പറഞ്ഞു. ഏപ്രിൽ 16 മുതൽ സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തും. 24 മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാർ പണിമുടക്കി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.