മമ്പാ​െട്ട പ്രസിഡൻറ്​ പദം എൽ.ഡി.എഫിന്

നിലമ്പൂർ: മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദം നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് ലഭിച്ചു. സി.പി.എമ്മിലെ ഷിഫ്ന നജീബാണ് പ്രസിഡൻറായത്. മുസ് ലിംലീഗിലെ കാഞ്ഞിരാല സെമീനയായിരുന്നു എതിർ സ്ഥാനാർഥി. വ‍്യാഴാഴ്ച രാവിലെ 11ന് നടന്ന നറുക്കെടുപ്പിൽ ജില്ല സർവേ സൂപ്രണ്ട് കെ.കെ. രാജുവായിരുന്നു വരണാധികാരി. പ്രസിഡൻറായിരുന്ന ലീഗിലെ കണ്ണി‍യൻ റുഖിയ പാർട്ടി ധാരണപ്രകാരം രാജിവെച്ച ഒഴിവിലേക്ക് കഴിഞ്ഞമാസം 26ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലീഗ് അംഗത്തി‍​െൻറ വോട്ട് അസാധുവാ‍യിരുന്നു. ഇതോടെ 19 അംഗ ബോർഡിൽ ഇരുപക്ഷത്തിനും ഒമ്പതുവീതം വോട്ട് ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലേക്ക് നീങ്ങുന്നതിനിടെ സംഘർഷം ഉണ്ടാവുകയും നറുക്കെടുപ്പ് മാറ്റിവെക്കുകയുമായിരുന്നു. മാറ്റിവെച്ച നറുക്കെടുപ്പാണ് വ‍്യാഴാഴ്ച നടന്നത്. പഞ്ചായത്തിലെ എട്ടാം വാർഡായ പുളിക്കലൊടിയിൽനിന്ന് അഞ്ച് വോട്ടി‍​െൻറ ഭൂരിപക്ഷത്തിനാണ് ഷിഫ്ന നജീബ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ‍്യമായാണ് പഞ്ചായത്ത് അംഗം ആവുന്നത്. സി.പി.എം മമ്പാട് ലോക്കൽ കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി അംഗം, ജനാധിപത‍്യ മഹിള അസോ. വണ്ടൂർ ഏരിയ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ വണ്ടൂർ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വ‍്യാഴാഴ്ച തന്നെ സ്ഥാനം ഏറ്റെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.