യൂത്ത് ലീഗ് സമ്മേളനം ഇന്ന് സമാപിക്കും

പരപ്പനങ്ങാടി: സഹിഷ്ണുതയുടെ വീണ്ടെടുപ്പിന് സമര്‍പ്പിത യുവത്വം എന്ന പ്രമേയത്തില്‍ നാലുദിവസങ്ങളിലായി നടന്നുവരുന്ന മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. ഫ്ലാഗ് മാര്‍ച്ച് വൈകീട്ട് മൂന്നിന് പുത്തരിക്കലെ നഹാസാഹിബ് സ്റ്റേഡിയത്തില്‍നിന്ന് ആരംഭിക്കും. ടോള്‍ ബൂത്ത് പരിസരത്തെ മില്ലത്ത് സ്ക്വയറിലാണ് സമാപന സമ്മേളന൦. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി തുടങ്ങിയവര്‍ സംസാരിക്കും. വ്യാഴാഴ്ച നടന്ന യുവതി സംഗമം ഹരിത സ്റ്റേറ്റ് സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. സീനത്ത് ആലിബാപ്പു അധ്യക്ഷത വഹിച്ചു. ബഹുജന സംഗമം ഫൈസൽ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ഒ. മുഹമ്മദ് നഈം അധ്യക്ഷത വഹിച്ചു. 'മതവും കമ്യൂണിസവും' എന്ന വിഷയത്തിൽ നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.