ബൈപാസ് വിരുദ്ധസമരം വിജയമെന്ന് നേതാക്കൾ; തുടർ നടപടികളുമായി മുന്നോട്ട്

കോട്ടക്കൽ: ബൈപാസ് റോഡ് പദ്ധതിക്കെതിരെ നടത്തിയ അനിശ്ചിതകാല സമരം വിജയിച്ചെന്ന ആത്മവിശ്വാസത്തിൽ എടരിക്കോട്ടെ സംയുക്ത സമരസമിതി നേതാക്കൾ. അഡ്വ. ഷബീന നടത്തിയ 11 ദിവസത്തെ സമരം ലക്ഷ്യം കണ്ടെന്ന പ്രതീക്ഷയിലാണിവർ. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതീക്ഷയുണ്ടെന്ന് സമരനായിക അഡ്വ. ഷബീന ചൂരപ്പുരാക്കൽ പറഞ്ഞു. സമരം അവസാനിച്ചിട്ടില്ല. സമരസമിതിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു. സ്വാഗതമാട്-പാലച്ചിറമാട് ബൈപാസ് റോഡ്മൂലം വീടുകളും പാടശേഖരങ്ങളും നഷ്ടപ്പെടുന്നതിനെതിരെ താൽക്കാലികമായാണ് സമരം അവസാനിപ്പിക്കുന്നതെന്നും ഇരകൾക്ക് ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.