അങ്ങാടിപ്പുറം റെയിൽവേ സ്​റ്റേഷൻ ടിക്കറ്റ്​ കൗണ്ടർ പുതിയ കെട്ടിടത്തിലേക്ക്​ മാറ്റി

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനായുള്ള പുതിയ കെട്ടിട നിർമാണപ്രവൃത്തികൾ പുരോഗമിക്കെവ, ടിക്കറ്റ് കൗണ്ടർ പുതിയ കെട്ടിടത്തിൽ കഴിഞ്ഞദിവസം മുതൽ പ്രവർത്തനമാരംഭിച്ചു. ഒന്നേകാൽ കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ പണിയുന്ന കെട്ടിടത്തിൽ യാത്രക്കാർക്ക് വിശ്രമമുറി, ടോയ്ലറ്റ്, ടിക്കറ്റ് കൗണ്ടറുകൾ എന്നിവയൊരുക്കും. നിലവിലുണ്ടായിരുന്ന ടിക്കറ്റ് കൗണ്ടർ 1921ൽ ബ്രിട്ടീഷുകാർ അങ്ങാടിപ്പുറം-നിലമ്പൂർ റെയിൽവേ ലൈൻ പണിതകാലത്ത് നിർമിച്ചതാണ്. പാതയിലെ ഏറ്റവും തിരക്കും വരുമാനവുമുള്ള സ്റ്റേഷനാണ് അങ്ങാടിപ്പുറം. പ്ലാറ്റ്ഫോമിനോട് ചേർന്നാണ് പുതിയ ടിക്കറ്റ് കൗണ്ടർ അടങ്ങുന്ന കെട്ടിടം. പഴയ കൗണ്ടറിന് സമീപത്ത് പൂന്തോട്ടം നിർമിക്കാനാണ് ആലോചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.