ഓഫിസ് ഉദ്ഘാടനം

തിരൂരങ്ങാടി: ചെറുമുക്ക് വെസ്റ്റ് നാലാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഓഫിസ് കെട്ടിടം വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വി.പി. അലവി ഹാജി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം പി.കെ. അബ്ദുറബ്ബ് എം.എൽ.എ നിർവഹിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ട ഹനീഫ മൂന്നിയൂർ, സി. അബൂബക്കർ ഹാജി എന്നിവർക്ക് റഷീദലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പനയത്തിൽ മുസ്തഫ, ഇ.പി. മുജീബ് മാസ്റ്റർ, കെ.കെ. അബൂബക്കർ, വി.ടി. അനീഷ്, സി.പി. ശാക്കിർ, പച്ചായി കുഞ്ഞിമുഹമ്മദ് എന്ന ബാവ, ടി. സുഹ്ഫി ഇംറാൻ, എസ്. ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദ് അലി സ്വാഗതവും ടി. സലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.