ലൈഫ് പദ്ധതി: കുടുംബസംഗമം നടത്തി

മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ഭൂമിയുള്ള ഭവനരഹിതരായ കുടുംബങ്ങളുടെ സംഗമവും ലൈഫ് മിഷൻ വീട് നിർമാണത്തി​െൻറ കരാർ വെക്കലും നടന്നു. 82 കുടുംബങ്ങൾക്ക് നാലുലക്ഷം വീതമാണ്‌ നൽകുന്നത്. സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ദേവയാനി അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കൾക്കുള്ള മാർഗനിർദേശങ്ങൾ വി.ഇ.ഒ സൈനുദ്ദീൻ, വൈസ് പ്രസിഡൻറ് പി.പി. ഫാത്തിമ എന്നിവർ നൽകി. എം. മൊയ്തീൻ, എൻ.പി. മുഹമ്മദ്, ഇ. സലാം, അബൂബക്കർ സിദ്ദീഖ്, യൂസുഫ് മേച്ചേരി എന്നിവർ സംസാരിച്ചു. നൗഷാദ് സ്വാഗതവും കെ.പി. സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.