നാഷനൽ മാനക് ഇൻസ്​പെയർ അവാർഡ്

മലപ്പുറം: ഏപ്രിൽ 16ന് കാൺപൂരിൽ നടക്കുന്ന നാഷനൽ മാനക് ഇൻസ്പെയർ അവാർഡ് മത്സരത്തിലേക്ക് കേരളത്തിൽനിന്ന് ദിയ എസ്. ലാൽ തെരഞ്ഞെടുക്കപ്പെട്ടു. ആവശ്യഘട്ടങ്ങളിൽ വയോധികരെ തൊട്ടടുത്തുള്ളവരുമായി മൊബൈൽ ആപ് വഴി ബന്ധപ്പെടുത്തുന്ന േപ്രാജക്ടിനാണ് അംഗീകാരം. ഐ.എൻ.എസ് േദ്രാണാചാര്യ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന മത്സരത്തിലാണ് ദിയ എസ്. ലാൽ ഒന്നാംസ്ഥാനം നേടിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ദിയ എസ്. ലാൽ. കോഡൂർ താണിക്കൽ നിവാസി ഡോ. എ. ഷിബുലാലി​െൻറയും ഡോ. സീനയുടെയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.