ഇൻഷുറൻസ് കാർഡ് പുതുക്കൽ

നാടൻ വിളകളുമായി ആഴ്ചച്ചന്ത തുറന്നു കരുവാരകുണ്ട്: കൃഷിഭവനു കീഴിൽ വിഷരഹിത കാർഷിക വിഭവങ്ങളുടെ ചന്ത തുടങ്ങി. മരുതിങ്ങൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ കാർഷിക വിപണന കേന്ദ്രത്തിൽ ആരംഭിച്ച ജനനി ഇക്കോ ഷോപ് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡൻറ് സി.പി. ബിജിന അധ്യക്ഷത വഹിച്ചു. അംഗം എം. മുരളി, കൃഷി ഓഫിസർ എൻ. സക്കീർ ഹുസൈൻ, എം.പി. വിജയകുമാർ, എം. അബ്ദുല്ല, പി. കുഞ്ഞാപ്പു ഹാജി, പി.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പ്രാദേശിക കർഷകരിൽനിന്ന് നേരിട്ട് വാങ്ങുന്ന നാടൻ പച്ചക്കറികൾ, ഹൈബ്രീഡ് വിത്തിനങ്ങൾ, ജൈവ കീടനാശിനികൾ, കെണികൾ തുടങ്ങിയവയാണ് ഇവിടെ ലഭ്യമാവുക. കർഷക അവാർഡ് ജേതാവ് കൂടിയായ ആര്യാടൻ അശ്റഫാണ് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.