പരപ്പനങ്ങാടി

യൂത്ത് ലീഗ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം :മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗി‍​െൻറ ചതുര്‍ദിന സമ്മേളനം മില്ലത്ത്സ്ക്വയർ നഗരിയിൽ മുസ്ലിംലീഗ് ദേശീയ സിക്രട്ടറി എം.പി.അബ്ദുസമദ്സമദാനി ഉദ്ഘാടനംചെയ്തു കാലം കണ്ണിലെ കൃഷ്ണമണിയായി കാത്തു പോന്ന എക്കാലവും ഇന്ത്യയുടെ യശസുയർത്തിയമാനവിക ഐക്യവും മത സമൂഹങ്ങളുടെ സഹവർത്വി ത്തവും തകർക്കാനുള്ള നിഗൂഡ ശ്രമങ്ങളെ തിരിച്ചറിഞ് ഐക്യം കാത്തു സൂക്ഷിക്കാൻ ബോധപൂർവമായി പ്രവർത്തിക്കലാണ് വർത്തമാനകാലം തേടുന്ന ഏറ്റവും വലിയ വിശുദ്ധ കർമ്മമെന്ന് അദ്ധേഹം പറഞ്ഞു. .മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് പി.എസ്.എച്ച് തങ്ങള്‍ പതാകഉയര്‍ത്തി.എ.അബ്ദുല്‍ അസീസ്‌ അധ്യക്ഷത വഹിച്ചു. സഹിഷ്ണുതയുടെ വീണ്ടെടുപ്പിന് സമര്‍പ്പിത യുവത്വം എന്ന പ്രമേയത്തിൽ ചർച്ചാസമ്മേളനം തുടങ്ങി. .ജില്ലായൂത്ത് ലീഗ്പ്രസിഡന്‍റ് അന്‍വര്‍മുള്ളമ്പാര, ജനറല്‍സെക്രട്ടറി കെ.ടി.അഷ്‌റഫ്‌,,സുബൈര്‍ തങ്ങള്‍, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ്. പി.കോയഹാജി,സിക്രട്ടറി അലി.തെക്കെപ്പാട്ട് പി.പി.ഷാഹുല്‍ ഹമീദ്,കെ.സി.കോയ, സി. അബ്ദുറഹ്മാൻ കുട്ടി, അലി അക്ബർ, പി ഒ നയീം, സെയ്തലവി കടവത്ത് എന്നിവർ സംസാരിച്ചു. .സമീര്‍ ബിന്‍സി ആന്‍റ് പാര്‍ട്ടിയുടെ സൂഫി സംഗീത സന്ധ്യയുമരങ്ങേറി. ഫോട്ടോ: മുസ് ലിം യൂത്ത് ലീഗ് നഗരസഭ ചതുർദിന സമ്മേളനം എംപി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.