ഷൊർണൂരിൽ സ്​ഥിരം തടയണക്ക്​ ഫൈബർ ഷട്ടറുകൾ

ഷൊർണൂർ: ഷൊർണൂരിൽ നിർമിക്കുന്ന സ്ഥിരംതടയണയുടെ ഷട്ടറുകൾ പുതിയ സാങ്കേതിക വിദ്യയിലുള്ള എഫ്.ആർ.എൽ രീതിയിലുള്ളതാകും. 360 മീറ്റർ നീളത്തിലുള്ള തടയണയിൽ ഒരു മീറ്റർ വീതിയിലുള്ള 32 ഷട്ടറുകളാണുള്ളത്. 10 വർഷം മുമ്പ് തയാറാക്കിയ തടയണയുടെ എസ്റ്റിമേറ്റിൽ മരപ്പലക ഉപയോഗിച്ചുള്ള ഷട്ടറുകളാണ് വിഭാവനം ചെയ്തിരുന്നത്. ഇതേറെ കാലം ഈടു നിൽക്കില്ല. മാത്രമല്ല, ഇവ ഇടുന്നതും ഊരുന്നതിനും ബുദ്ധിമുട്ട് കൂടുതലാണ്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ രീതിയിലുള്ള ഫൈബർ ഷട്ടറുകൾ ഘടിപ്പിക്കാൻ തീരുമാനമായത്. ഇതുസംബന്ധിച്ചുള്ള പരിശോധനക്കും ചർച്ചക്കുമായി തടയണ നിർമാണ മേൽനോട്ടം നടത്തുന്ന ഇറിഗേഷൻ ചീഫ് എൻജിനീയർ ജോഷിയും സംഘവും ഷൊർണൂരിലെത്തിയിരുന്നു. ആവശ്യ സമയങ്ങളിൽ മനുഷ്യപ്രയത്നം മാത്രം ഉപയോഗിച്ച് ഘടിപ്പിക്കുകയും എടുത്തുമാറ്റുകയും ചെയ്യാവുന്ന ഫൈബർ ഷട്ടറുകൾ ഉപയോഗിക്കാൻ തീരുമാനവുമായിട്ടുണ്ട്. caption ഷൊർണൂരിൽ നിർമിക്കുന്ന സ്ഥിരംതടയണയിൽ ഘടിപ്പിക്കുന്ന ഫൈബർ ഷട്ടറി​െൻറ മാതൃക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.