ജില്ല വിടാതെ സാംക്രമികരോഗങ്ങൾ

മലപ്പുറം: സാംക്രമികരോഗങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാനാകാെത ജില്ല. നാലുവർഷത്തിനിടെ ഏറിയും കുറഞ്ഞും ഇവയുടെ കണക്ക് മുന്നോട്ടുപോകുകയാണ്. ചികിത്സ സൗകര്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും സജീവമായിട്ടും രോഗങ്ങൾ വ്യാപിക്കുന്നതായി കണക്കുകൾ തെളിയിക്കുന്നു. വൈറൽപനി, ഡെങ്കി, എലിപ്പനി, മലേറിയ, എച്ച്1 എൻ1, വയറിളക്കം, മഞ്ഞപ്പിത്തം, കോളറ എന്നിവ ജനങ്ങളെ ആശുപത്രിയിലെത്തിക്കുകയാണ്. വൈറൽപനി, എലിപ്പനി, ഡെങ്കി എന്നിവ പിടിപെടുന്നവരുടെ എണ്ണം നാലുവർഷത്തിനിടെ വർധിച്ചു. മലേറിയ, മഞ്ഞപ്പിത്തം എന്നിവയുടെ എണ്ണം കഴിഞ്ഞ വർഷം കുറവുണ്ടായി. എന്നാൽ, രക്തം വഴി പകരുന്ന മഞ്ഞപ്പിത്തം കൂടി. മഴക്കാലത്തിന് മുമ്പ് പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കി പകർച്ചവ്യാധികളെ ചെറുക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യ വകുപ്പ്. box വർഷം ഡെങ്കി എലിപ്പനി മലേറിയ എച്ച്1 എൻ1 പനി വയറിളക്കം മഞ്ഞപ്പിത്തം 2014 135 30 210 15 345538 83797 715 2015 252 11 148 100 326242 81944 404 2016 242 14 161 2 371177 80794 328 2017 841 31 111 64 474530 78635 160
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.