ബിരുദ വിദ്യാർഥിനിയുടെ ആത്മഹത്യ: അന്വേഷണം വഴിതിരിച്ചുവിടുന്നെന്ന് കുടുംബം

പാലക്കാട്: ആലത്തൂർ എസ്.എൻ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനി അശ്വതി (19) ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം വഴിതിരിച്ചുവിടുന്നെന്ന് കുടുംബം. പെൺകുട്ടിയുടെ ആത്മഹത്യകുറിപ്പിൽ സഹപാഠികളായ നാല് പെൺകുട്ടികളുടെയും അധ്യാപികയുടെയും പേര് കണ്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആരോപണവിധേയരുടെ നിരന്തര മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും സഹോദരി സുഷമയും പിതാവ് മണികണ്ഠനും ആരോപിച്ചു. രണ്ടാഴ്ച പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മരണശേഷം കുടുംബത്തെ മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽനിന്ന് പൊലീസ് വിലക്കിയത് ഗൂേഢാദ്ദേശ്യത്തോടെയാണ്. ആത്മഹത്യകുറിപ്പ് എട്ട് പേജുണ്ടെന്നാണ് ആദ്യം പൊലീസ് അറിയിച്ചത്. എന്നാൽ, അഞ്ച് പേജുകൾ മാത്രമാണ് കുടുംബത്തിന് നൽകിയത്. അന്വേഷണം കൃത്യമായി നടക്കണമെന്നും മരണകാരണം അറിയണമെന്നും സഹോദരിയും പിതാവും ആവശ്യപ്പെട്ടു. പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ 10ന് അഖില കേരള വിശ്വകർമ മഹാസഭ കലക്ടറേറ്റ് ധർണ നടത്തും. വാർത്തസമ്മേളനത്തിൽ പെൺകുട്ടിയുടെ സഹോദരി സുഷമ, പിതാവ് മണികണ്ഠൻ, അഖില കേരള വിശ്വകർമ മഹാസഭ ഭാരവാഹികളായ വി. രാജൻ ആചാരി, ഷൺമുഖനാചാരി, പി. ചന്ദ്രൻ, രാധാകൃഷ്ണൻ രാമശേരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.