'ഇരകളുടെ നൊമ്പരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു'

തിരൂരങ്ങാടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന ഇരകളുടെ നൊമ്പരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് പറഞ്ഞു. സ്വാഗതമാട് അനിശ്ചിതകാല നിരാഹാരം നടത്തുന്ന അഡ്വ. സബീനയെയും അരീത്തോട്, കൊളപ്പുറം ഭാഗത്തെ സമരപ്പന്തലിലും സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലതിക. എ.ഐ.സി.സി അംഗം അഡ്വ. ഫാത്തിമ റോസ്‌ന, മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫാത്തിമ ബീവി, ജില്ല പ്രസിഡൻറ് ഉഷാനായര്‍, സുലൈഖ, നാസര്‍ കെ. തെന്നല എന്നിവരും കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.