അകാലത്തിൽ അസ്തമിച്ചത് സുവർണതാരം

പുതുപ്പരിയാരം: ആദ്യ മത്സരത്തിൽതന്നെ സ്വർണമെഡൽ കൊയ്ത മികച്ച ഭാവിതാരത്തെയാണ് പുതുപ്പരിയാരം തെക്കെപറമ്പ് സനൽ കുമാറി​െൻറ മകൾ അക്ഷയയുടെ (19) അകാലമരണത്തോടെ നാടിന് നഷ്ടമായത്. ദേശീയതലത്തിൽ വളരുന്ന പവർ ലിഫ്റ്റിങ് താരത്തി​െൻറ മരണവാർത്ത പുതുപ്പരിയാരവും കായികലോകവും നടുക്കത്തോടെയാണ് ശ്രവിച്ചത്. പാലക്കാട് നഗരത്തിലെ പി.എം.ജി ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് പവർ ലിഫ്റ്റിങ് രംഗത്ത് ഡി.സി. ബാബുവി​െൻറ കീഴിൽ പരിശീലനം നേടുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലത്ത് 2015ൽ സംസ്ഥാന, ദേശീയ തലങ്ങളിലും പവർ ലിഫ്റ്റിങ്ങിൽ ജേതാവായി. ഫെഡറേഷൻ കപ്പ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാൻ അവസരം ലഭിച്ചതുവഴിയാണ് ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേത്രിയാവുന്നത്. അതേവർഷംതന്നെ സംസ്ഥാനതലത്തിൽ ബോഡി വെയ്റ്റിങ് 47 കിലോഗ്രാം ഇനത്തിൽ രണ്ടാംസ്ഥാനവും അക്ഷയക്കായിരുന്നു. അന്തർദേശീയ തലത്തിൽ കേരളത്തിൽനിന്ന് 2015ൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കൻ തൃശൂർ വിമല കോളജ് ബിരുദ വിദ്യാർഥിനിയും പാലക്കാട് സ്വദേശികളുമായ രഹ്നക്കും അക്ഷയക്കുമാണ് അവസരം ലഭിച്ചത്. ആദ്യ അന്തർദേശീയ മത്സരത്തിൽതന്നെ സ്വർണം നേടിയ അക്ഷയ പാലക്കാട് ഫോർട്ട് ഹെൽത്ത് ക്ലബ് അംഗം കൂടിയാണ്. മേഴ്സി കോളജ് അവസാന വർഷ കമ്പ്യൂട്ടർ ബിരുദ വിദ്യാർഥിനിയായ അക്ഷയ പരീക്ഷക്ക് ശേഷം പവർ ലിഫ്റ്റിങ് പരിശീലനം തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി കോച്ച് ബാബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.