വൈദ്യുതി മുടങ്ങും

പെരിന്തല്‍മണ്ണ: ചെര്‍പ്പുളശ്ശേരി 110 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ 110 കെ.വി സബ്‌ സ്റ്റേഷനില്‍നിന്നുള്ള അടക്കാപുത്തൂര്‍, കോതകുര്‍ശ്ശി, തൂത, ചെര്‍പ്പുളശ്ശേരി ടൗണ്‍, നെല്ലായ എന്നീ 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടും. അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിൽ ടാങ്കർലോറി കുടുങ്ങി പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിൽ ടാങ്കർലോറി കുടുങ്ങി. ഇതുമൂലം അൽപനേരേത്തക്ക് ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 3.30നാണ് അങ്ങാടിപ്പുറം ഭാഗത്തുനിന്ന് വന്ന ടാങ്കർ സേങ്കതികപിഴവ് മൂലം മേൽപാലത്തിൽ കുടുങ്ങിയത്. അതോെട ഇരുഭാഗത്തേക്കുമുള്ള വാഹനനീക്കവും നിലച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ ടി.എസ്. ബിനുവി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ടാങ്കർ മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.