ദേശീയപാത: സമസ്തക്ക് നഷ്​ടമാകുക ഒരേക്കറും അഞ്ച് കെട്ടിടങ്ങളും

വള്ളിക്കുന്ന്: ദേശീയപാത വികസനത്തി​െൻറ പുതിയ അലൈൻമ​െൻറ് പ്രകാരം സർവേ നടപടികൾ പൂർത്തിയായപ്പോൾ സമസ്ത കേരള ജംഇയ്യതുൽ ഉലമയുെട ചേളാരിയിലെ ആസ്ഥാനത്തിന് 1.34 ഏക്കർ സ്ഥലവും അഞ്ച് കെട്ടിടങ്ങളും നഷ്ടമായേക്കും. ചൊവ്വാഴ്ച അധികൃതർ സ്ഥലം അളന്ന് സമസ്ത ഓഫിസ് വളപ്പിൽ കല്ല് നാട്ടി. നിലവിൽ ദേശീയപാത കടന്നുപോവുന്നതി​െൻറ മധ്യത്തിൽനിന്ന് തുല്യ അകലത്തിൽ ഇരുഭാഗത്തുനിന്ന് സ്ഥലമേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചിരുന്നെന്നും അദ്ദേഹം വാക്ക് പാലിച്ചില്ലെന്നും സമസ്ത ഭാരവാഹികൾ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്, പരീക്ഷ ബോർഡ്, ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ, മദ്റസ മാനേജ്മ​െൻറ് അസോ., മഹല്ല് ഫെഡറേഷൻ, സമസ്ത ലീഗൽ സെൽ, ജംഇയ്യതുൽ മുദരിസീൻ, സുന്നി ബാലവേദി, സുന്നി അഫ്കാർ, ആസ്മി, മുഅല്ലിം ക്ഷേമനിധി തുടങ്ങിയ ഓഫിസുകൾ പ്രവർത്തിക്കുന്നതും ചേളാരിയിലെ കെട്ടിടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.