മോട്ടോർ തൊഴിലാളി ഫെഡറേഷൻ ആർ.ടി ഓഫിസ് മാർച്ച്

പെരിന്തൽമണ്ണ: പുതിയ ട്രാൻസ്പോർട്ട് നിയമം പിൻവലിക്കുക, വർധിപ്പിച്ച ഇൻഷുറൻസ് പ്രീമിയം തുക കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ജോയൻറ് ആർ.ടി ഓഫിസ് മാർച്ച് നടത്തി. യൂനിയൻ സംസ്ഥാന പ്രസിഡൻറ് വി.എ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബഷീർ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല വൈസ് പ്രസിഡൻറ് സി. അബ്ദുൽ നാസർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി പറാട്ടി കുഞ്ഞാൻ, എം. മുഹമ്മദ് എന്ന കുഞ്ഞാപ്പു, പച്ചീരി ഫാറൂഖ്, സംസ്ഥാന സെക്രട്ടറി തെക്കത്ത് ഉസ്മാൻ, അക്കാട്ട് അബൂബക്കർ, കട്ടുപ്പാറ മുഹമ്മദാലി, കെ.ടി. അബ്ദുൽ ഗഫൂർ, ബക്കർ ബംഗ്ലാവിൽ, ഹാരിസ് അമ്മിനിക്കാട്, അഷ്റഫ് പുത്തൂർ എന്നിവർ സംസാരിച്ചു. ടീൻസ് മീറ്റുകൾക്ക് തുടക്കം പെരിന്തൽമണ്ണ: ജി.ഐ.ഒ ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന ടീൻസ് മീറ്റ് 'പ്രോട്ടീൻ-18' സഹവാസ ക്യാമ്പുകൾക്ക് തുടക്കമായി. തിരൂർക്കാട് ക്യാമ്പ് കാലിക്കറ്റ് സർവകലാശാല പ്രഫ. ഡോ. ഹിക്മത്തുല്ല ഉദ്ഘാടനം ചെയ്തു. വിവിധ ക്യാമ്പുകൾക്ക് ഫാത്തിമ ദോഫർ, ജില്ല പ്രസിഡൻറ് ഷനാനീറ, സെക്രട്ടറി സുമയ്യ, വൈസ് പ്രസിഡൻറ് ഷമീമ സക്കീർ എന്നിവർ നേതൃത്വം നൽകി. ഡോ. ഹിക്മത്തുല്ലക്ക്് ജി.ഐ.ഒ ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.