ഇസ്‌ക്ര വനിതവേദി രൂപവത്​കരണം

പെരിന്തൽമണ്ണ: ചെറുകര ഇസ്‌ക്ര കലാ-കായിക സാംസ്‌കാരിക സമിതി ഗ്രന്ഥശാലയുടെ വനിതവേദി രൂപവത്കരിച്ചു. ചെറുകര എ.യു.പി സ്‌കൂളില്‍ ചേര്‍ന്ന വനിത കണ്‍വെന്‍ഷന്‍ ഒമ്പത് അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.എന്‍. ശോഭന ടീച്ചര്‍ (ചെയര്‍പേഴ്‌സൻ), ബേബി സലാം (സെക്രട്ടറി), കെ. ഓമനടീച്ചര്‍ (കണ്‍വീനർ). ഉപദേശകരായി കെ. വിജയലക്ഷ്മി, സ്വപ്‌ന ബാബുരാജ്, സുനിത മണി എന്നിവരെയും തെരഞ്ഞെടുത്തു. വാര്‍ഡ് അംഗം കെ. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.എന്‍. ശോഭന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്വപ്‌ന ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ, സെക്രട്ടറി എം.കെ. ആരീഫ്, ബേബി സലാം എന്നിവർ സംസാരിച്ചു. വനിതകള്‍ക്കായി കൂണ്‍ കൃഷി പരിശീലനവും സംഘടിപ്പിച്ചു. മൊറാര്‍ജി കള്‍ചറല്‍ ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ മരങ്ങോലി കൂണ്‍ കൃഷി പരിശീനത്തിന് നേതൃത്വം നൽകി. തനിമ മഹോത്സവം: ചലച്ചിത്രോത്സവം നാളെ തുടങ്ങും പെരന്തിൽമണ്ണ: നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വള്ളുവനാട് തനിമ സാംസ്കാരിക മഹോത്സവത്തി​െൻറ ഭാഗമായുള്ള ചലച്ചിത്രോത്സവം 12, 13, 14 തീയതികളിൽ സവിത തിയറ്ററിൽ നടത്തും. ദേശീയ, അന്തർദേശീയ, മലയാള ചിത്രങ്ങളടക്കം 14 സിനിമകൾ പ്രദർശിപ്പിക്കും. 12ന് ൈവകീട്ട് 4.30ന് ചലച്ചിത്രതാരം അലൻസിയർ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ഡയറക്ടർ ഫസൽ റഹ്മാൻ മേള പരിചയപ്പെടുത്തും. ആദ്യ ദിവസത്തെ സിനിമകൾ: പാതിരകാലം (പ്രിയനന്ദൻ) -രാവിെല 9.30, രണ്ടുപേർ ചുംബിക്കുേമ്പാൾ (പ്രതാപ് ജോസഫ്) -12.00, അതിശയങ്ങളുടെ വേനൽ (പ്രശാന്ത് വിജയ്) -2.00, സൈറാത്ത് (നഗരാജ് മഞ്ജുള) -7.00. രണ്ടാം ദിനം: എമ്പസെയ്സ് ഒാഫ് സർപ്പൻറ് (െകാളമ്പിയ) -9.00, ഹോട്ടൽ റുവാണ്ട (യു.കെ) -11.15, ദ അദർ സൺ (ഫ്രഞ്ച്) -1.45, ദ ബ്രഡ് വിന്നർ (അയർലൻഡ്) -3.45, ഒാപൺ ഫോറം: ജി.പി. രാമചന്ദ്രൻ -5.30, ആക്രോഷ്: ഗോവിന്ദ് നിഹലാനി -7.00. മൂന്നാം ദിനം: ദ നെറ്റ് (സൗത്ത് കൊറിയ) -9.00, ദിമേൻ ഹൂ ഹണ്ടേർഡ് ഹിം സൽഫ് (യു.കെ) -11.00, സമാപനത്തിൽ കെ.പി. കുമാരനെ ആദരിക്കും. പി.ടി. അരുൺ അവാർഡ് പ്രഖ്യാപനം -12.40, ടു കിൽ എ മോക്കിങ് ബേർഡ് (അമേരിക്ക) -2.15, അതിഥി: കെ.പി. കുമാരൻ -3.30, ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ (കൊളമ്പിയ) -7.15.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.