ആദിവാസി യുവാവിനെ അടിച്ചുകൊന്ന കേസ്​: പ്രതികളുടെ ഹരജിയിൽ സർക്കാറി​െൻറ വിശദീകരണം തേടി

കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്ന കേസിലെ മൂന്നു പ്രതികളുടെ ജാമ്യ ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. തൊടിയിൽ ഉബൈദ്, പള്ളിശ്ശേരിൽ രാധാകൃഷ്‌ണൻ, നജീബ് എന്നിവരാണ് ജാമ്യ ഹരജി നൽകിയത്. ഫെബ്രുവരി 22ന് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം പിടികൂടിയ മധുവിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരായ കേസ്. മർദനശേഷം പൊലീസിന് കൈമാറുകയും പിന്നീട് മരിക്കുകയുമായിരുന്നു. തുടർന്ന് ഹരജിക്കാരടക്കം 16 പേരെ അറസ്റ്റ് ചെയ്തു. പ്രത്യേക കോടതിയിൽ നൽകിയ ജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് ൈഹകോടതിയെ സമീപിച്ചത്. കൊലപാതകവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അനാവശ്യമായി പൊലീസ് കേസിൽ കുടുക്കുകയായിരുന്നുവെന്നുമാണ് ഹരജിയിലെ ആരോപണം. സമൂഹത്തിൽ സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജാമ്യഹരജികൾ തള്ളിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.