എജു മീറ്റ് സംഘടിപ്പിച്ചു

എടക്കര: കെ.സി.വൈ.എം മണിമൂളി മേഖലയുടെയും ട്രൂ വേ ഗ്ലോബൽ എജുേക്കഷ​െൻറയും ആഭിമുഖ്യത്തിൽ പ്ലസ് ടു, ഡിഗ്രി കോഴ്സ് കഴിഞ്ഞ വിദ്യാർഥികൾക്കും രക്ഷിതാക്കാൾക്കുമായി വിദേശ ഉന്നത വിദ്യാഭ്യാസ സെമിനാർ . മണിമൂളി ക്രിസ്തുരാജ ഫൊറോന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സി.ൈവ.എം മേഖല പ്രസിഡൻറ് ജിബിൻ ഈന്തുങ്ങൽ അധ്യക്ഷത വഹിച്ചു. ഫെറോന വികാരി ഫാ. ചാക്കോ മേപ്പുറത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോഷി പുൽപയിൽ, സന്തോഷ് മാത്യു ചെട്ടിശ്ശേരിൽ, പ്രജീഷ്ലാൽ, നിതിൻ നെല്ലെങ്കൽ, സിസ്റ്റർ അനിറ്റ് മരിയ, സി.എം.സി. ജോഷി പാലക്കാട്ട്, ജിത്തു മൊടപൊയ്ക എന്നിവർ സംസാരിച്ചു. ചിത്രവിവരണം- കെ.സി.വൈ.എം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.