കടലും കപ്പലും കണ്ട്​ കൊതിതീരാതെ വയോധികരുടെ വിനോദയാത്ര

പൂക്കോട്ടുംപാടം: ജീവിത ഒറ്റപ്പെടലുകളില്‍നിന്ന് അൽപം ആശ്വാസമേകാന്‍ നാട്ടിലെ യുവജന കൂട്ടായ്മ സംഘടിപ്പിച്ച വിനോദയാത്രയുടെ ത്രില്ലിലാണ് കൂറ്റമ്പാറയിലെ വയോജനങ്ങള്‍. കൂറ്റമ്പാറ കെ.എസ്.ബി ക്ലബും ലെറ്റ്സ് ഗോ ഹോളിഡേഴ്സുമാണ് വയോധികര്‍ക്ക് വിനോദയാത്ര സംഘടിപ്പിച്ചത്. ഗ്രാമോത്സവ ഭാഗമായാണ് വയോധികരെ വഴിയില്‍ ഉപേക്ഷിക്കുകയും അനാഥാലയങ്ങളിലാക്കുകയും ചെയ്യുന്ന പുതുതലമുറക്ക് സന്ദേശം നല്‍കാന്‍ കൂറ്റമ്പാറ കെ.എസ്.ബി ക്ലബ് വേറിട്ട പ്രവര്‍ത്തനം കാഴ്ചവെച്ചത്. 60 കഴിഞ്ഞ 30 വയോധികരും ക്ലബ് അംഗങ്ങളുമാണ് പങ്കെടുത്തത്. രോഗികളായവരെ ശുശ്രൂഷിക്കാന്‍ നഴ്സി‍​െൻറ സഹായവും ആവശ്യമായ മരുന്നും ആഹാരവും ബസില്‍ കരുതിയിരുന്നു. കോഴിക്കോട് കടപ്പുറത്തെത്തിയപ്പോള്‍ കൂട്ടത്തില്‍ ആദ്യമായി കടല്‍ കാണുന്നവര്‍ക്ക് ഒരനുഭവം തന്നെയായിരുന്നു. ബേപ്പൂര്‍ തുറമുഖത്തെത്തിയപ്പോള്‍ മിനികോയ് ദ്വീപിലേക്കുള്ള കപ്പല്‍ കണ്ടതും കയറി കാണാന്‍ കഴിഞ്ഞതും ജീവിതത്തിലെ നല്ല മുഹൂര്‍ത്തമായിരുന്നു പലര്‍ക്കും. പ്ലാനറ്റേറിയത്തിലെ ത്രീഡി കാഴ്ചകള്‍ എല്ലാവരെയും വിസ്മയിപ്പിച്ചു. യാത്ര പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗൻ ഫ്ലാഗ് ഓഫ് ചെയ്തു. കൂറ്റമ്പാറ മഹല്ല് ഖാദി ബാപ്പുട്ടി സഖാഫി, വാർഡ് അംഗങ്ങളായ ഇല്ലിക്കൽ ഹുസൈന്‍, ടി.പി. ഹംസ, സാമൂഹിക പ്രവർത്തകരായ കെ.എന്‍. പ്രസന്നൻ മാസ്റ്റർ, കെ.എം. സുബൈർ എന്നിവർ മുതിർന്നവരെ യാത്രയയക്കാൻ എത്തിയിരുന്നു. ക്ലബ് സെക്രട്ടറി ഇല്ലിക്കൽ മുർഷിദ്, പ്രസിഡൻറ് പാറക്കൽ സഞ്ചു, അടുക്കത്ത് ഇർഷാദ്, ഇല്ലിക്കൽ ഹാരിസ്, മുഹമ്മദാലി, കണ്ണത്ത് ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗ്രാമോത്സവത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കായികോത്സവങ്ങള്‍, സമാപനത്തിന് കലാമത്സരങ്ങള്‍ എന്നിവ ആസൂത്രണം ചെയ്തുവരികയാണ്. ഫോട്ടോppm 2 കൂറ്റമ്പാറ കെ.എസ്.ബി ക്ലബും ലെറ്റ്സ് ഗോ ഹോളിഡേഴ്സും വയോധികര്‍ക്ക് സംഘടിപ്പിച്ച വിനോദയാത്ര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.