കോൺഗ്രസ് എം.എൽ.എമാരെ പരിഹസിച്ച്​ വി.ടി. ബൽറാം

പാലക്കാട്: കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളജ് ഓർഡിനൻസ് വിവാദത്തിൽ തന്നെ വിമർശിച്ച കോൺഗ്രസ് എം.എൽ.എമാർക്ക് മറുപടിയുമായി വി.ടി. ബൽറാം എം.എൽ.എ. ''ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യ‍​െൻറ പരിശ്രമമാണ്. മൊത്തം ഷോ ഓഫാണ്. സഹായിക്കണം ബ്ലീസ്...''എന്ന അടിക്കുറിപ്പോടെയാണ് ബൽറാം ത​െൻറ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കണ്ണൂർ അഞ്ചരക്കണ്ടി, പാലക്കാട് കരുണ സ്വാശ്രയ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പ്രവേശനം സാധുവാക്കാൻ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ വിയോജിച്ച ഏക എം.എൽ.എയായിരുന്നു വി.ടി. ബൽറാം. ബൽറാമി​െൻറ നിലപാടിനെതിരെ കോൺഗ്രസിലെ യുവ എം.എൽ.എമാരായ കെ.എസ്. ശബരീനാഥും റോജി എം. ജോണും രംഗത്തെത്തിയിരുന്നു. ബില്ലിനെ പാർട്ടിവേദികളിൽ എതിർക്കാതെ അവസാനദിവസം ബോട്ടിൽനിന്ന് ചാടുന്നതല്ല ഹീറോയിസം എന്നായിരുന്നു ശബരീനാഥി​െൻറ പ്രതികരണം. ലൈക്കുകൾക്കും കൈയടികൾക്കും വേണ്ടി ധാർമിക ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനില്ല. പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കണമെന്നായിരുന്നു റോജി എം. ജോണി​െൻറ വിമർശനം. ബൽറാമി​െൻറ നിലപാടിനെ പിന്തുണച്ച് ബെന്നി ബെഹനാനും അനിൽ അക്കരെയും രംഗത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.