വാർഷികവും യാത്രയയപ്പും

പട്ടാമ്പി: കൊഴിക്കോട്ടിരി എ.എൽ.പി സ്കൂൾ വാർഷികം സമാപിച്ചു. പ്രധാനാധ്യാപിക രതിക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് സി.എം. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ശ്രീദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. സംവിധായകൻ ബാബു നാരായണൻ മുഖ്യാതിഥിയായിരുന്നു. ബി.പി.ഒ മണികണ്ഠൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വിജയകുമാർ ഉപഹാരം സമർപ്പിച്ചു. വാർഡ് അംഗം ഗീത, രവീന്ദ്രൻ, അയിഷ ടീച്ചർ, ബീയക്കുട്ടി ടീച്ചർ, ബഷീർ, സുധാകരൻ, ശിവശങ്കരൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് പി.ഡി. സുബീഷ് സ്വാഗതവും ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. Photo caption കൊഴിക്കോട്ടിരി എ.എൽ.പി സ്കൂൾ വാർഷിക സമാപന സമ്മേളനത്തിൽ സംവിധായകൻ ബാബു നാരായണൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.