കാലിക്കറ്റിൽ എൽഎൽ.ബി ഫലം പ്രസിദ്ധീകരിക്കാതെ അടുത്ത സെമസ്​റ്റർ തീയതി പ്രഖ്യാപിച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്കു കീഴിൽ ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി കോഴ്സുകളിലെ വിവിധ സെമസ്റ്ററുകളിൽ നടന്ന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതിനുമുമ്പ് അടുത്ത സെമസ്റ്റർ പരീക്ഷ തീയതി പ്രഖ്യാപിച്ചതായി പരാതി. പഞ്ചവത്സര എൽഎൽ.ബി ഒമ്പത്, ഏഴ്, അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്ററുകളിലേക്കും ത്രിവത്സര എൽഎൽ.ബി അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്ററുകളിലേക്കുമുള്ള പരീക്ഷക്ക് അപേക്ഷ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ 13 എന്നാണ് വിജ്ഞാപനം. എന്നാൽ, സെപ്റ്റംബറിൽ നടന്ന ത്രിവത്സര എൽഎൽ.ബിയുടെ ഒന്നാം സെമസ്റ്റർ െറഗുലർ പരീക്ഷയുടെയും സപ്ലിമ​െൻററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കൂടാതെ, മൂന്നാം സെമസ്റ്ററിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരുടെ ഫലവും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പഞ്ചവത്സര എൽഎൽ.ബിയിൽ മൂന്നാം സെമസ്റ്റർ െറഗുലർ, സപ്ലിമ​െൻററി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിട്ടില്ല. ഇരു കോഴ്സുകളിലെയും ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം മാർച്ച് 22ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടെ, അടുത്ത പരീക്ഷകൾക്കുള്ള അപേക്ഷ തീയതി വെള്ളിയാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ െറഗുലർ, സപ്ലിമ​െൻററി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികളുടെ സപ്ലിമ​െൻററിക്കും പുനർമൂല്യനിർണയത്തിനുമുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. കാലിക്കറ്റ് സർവകലാശാലക്കു കീഴിലെ വിവിധ ലോ കോളജുകളിെല വിദ്യാർഥികളെ ബാധിക്കുന്ന വിഷയമാണിത്. മുഴുവൻ സെമസ്റ്ററുകളിലെയും പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്നും അതുവരെ പരീക്ഷ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി അനുയോജ്യമായ രീതിയിൽ പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് ഗവ. ലോ കോളജിലെ കെ.എസ്.യു യൂനിറ്റ് പരീക്ഷ കൺട്രോളർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.