മുഴുവൻ സർക്കാർ സ്​കൂളുകളെയും മികവി​െൻറ കേന്ദ്രങ്ങളാക്കും ^മന്ത്രി സി. രവീന്ദ്രനാഥ്​

മുഴുവൻ സർക്കാർ സ്കൂളുകളെയും മികവി​െൻറ കേന്ദ്രങ്ങളാക്കും -മന്ത്രി സി. രവീന്ദ്രനാഥ് ഒതുക്കുങ്ങൽ: ഭൗതിക സാഹചര്യങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളെയും മികവി​െൻറ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. മുണ്ടോത്ത്പറമ്പ് ഗവ. യു.പി സ്കൂൾ വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുണ്ടോത്തുപറമ്പ് ഗവ. യു.പി സ്കൂളിനെ ഒരു വർഷംകൊണ്ട് സ്മാർട്ട് സ്കൂളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് കാലടി ബഷീർ, പി.ടി.എ പ്രസിഡൻറ് ടി.കെ. അബ്ദുറഹീം, െഎക്കാടൻ വേലായുധൻ, ഫസലു കാളങ്ങാടൻ, എ.എ. മുഹമ്മദ്കുട്ടി, കുരുണിയൻ മായി, ടി.പി. അശ്റഫ്, പി.കെ. അശ്റഫ്, കെ.എ. റഹീം, പി.ടി. നാസർ, എ.എ. റഷീദ്, റഷിയ മജീദ്, വേങ്ങര എ.ഇ.ഒ സി. വിശാല, ബി.പി.ഒ ഭാവന കെ.പി. അഹമ്മദ് മാസ്റ്റർ, ടി. ഹംസ മാസ്റ്റർ, ടി.കെ. ബോസ് മാസ്റ്റർ, ശരീഫ്, ഡോ. അബ്ദുൽ റഹീം, പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, എ.വി. ജോയ്, മൊയ്തുട്ടി മാസ്റ്റർ, പ്രീത എസ്. നായർ, ഹെഡ്മാസ്റ്റർ പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. photo: mpt1 മുണ്ടോത്തുപറമ്പ് ഗവ. യു.പി സ്കൂൾ വാർഷികവും കെട്ടിടോദ്ഘാടനവും മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.