സുരക്ഷ ഭിത്തി നിർമാണത്തിനെതിരെ പരാതി

എടപ്പാള്‍: റോഡി​െൻറ താഴ്ചയേറിയ ഭാഗത്ത് സുരക്ഷ ഭിത്തി കെട്ടി ഉയര്‍ത്തുന്ന നിര്‍മാണ പ്രവൃത്തിയില്‍ തുടക്കത്തിലെ കരാറുകാരന്‍ കരാര്‍ ലംഘനം നടത്തി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങുകയും നിര്‍മാണ രീതിയില്‍ ചൂണ്ടിക്കാട്ടിയ കരാര്‍ ലംഘനം അധികൃതര്‍ക്കും ബോധ്യമായതോടെ നിര്‍മാണം നിര്‍ത്തിവെച്ച് കരാറുകാരൻ സ്ഥലം കാലിയാക്കി. കാലടി പഞ്ചായത്തിലെ അണ്ണക്കമ്പാട്, കൊറ്റിക്കുന്ന് റോഡി​െൻറ പടിഞ്ഞാറുഭാഗത്ത് താഴ്ചയേറിയ ഭാഗം വാഹനാപകട രഹിതമാക്കാനായി സുരക്ഷ ഭിത്തി നിര്‍മിക്കാന്‍ നാലുലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. എന്നാല്‍, സുരക്ഷ ഭിത്തിയുടെ നിര്‍മാണം പാദകം നിര്‍മിക്കാതെ ആരംഭിച്ചതാണ് പരാതിക്ക് ഇടനൽകിയത്. പ്രവൃത്തിക്കിടെ മണ്ണുമാന്തിയന്ത്രം തട്ടി വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണ പൈപ്പ് തകര്‍ന്ന് ജലം പുറത്തേക്ക് ഒഴുകുന്നുമുണ്ട്. photo: tir mp1 നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട അണ്ണക്കമ്പാട്, കൊറ്റിക്കുന്ന് റോഡിലെ സുരക്ഷ ഭിത്തി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.