ദലിത്​ ഹർത്താൽ: പൊലീസ്​ ജാഗ്രതയിൽ

മലപ്പുറം: തിങ്കളാഴ്ച ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സംഘർഷസാധ്യതയുള്ളതിനാൽ പൊലീസ് കനത്ത ജാഗ്രതയിൽ. ജില്ലയിൽ സായുധ പൊലീസ് ഉൾപ്പെടെ കൂടുതൽ സേനയെ വിന്യസിക്കും. പ്രധാന കവലകളിൽ പിക്കറ്റ് ഏർപ്പെടുത്തും. രാവിലെ മുതൽ എല്ലാ സ്റ്റേഷൻ പരിധികളിലും പട്രോളിങ് ശക്തമാക്കും. യൂത്ത് കോൺഗ്രസ് ഉൾപ്പെടെ കൂടുതൽ സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹർത്താലിനെ പൊലീസ് ഗൗരവമായാണ് കാണുന്നത്. വ്യാപാരികളും ബസുടമകളും ഹർത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിനാൽ സംഘർഷസാധ്യത കൂടുതലാണെന്ന വിലയിരുത്തലുണ്ട്്. കെ.എസ്.ആർ.ടി.സി തിങ്കളാഴ്ച സാധാരണ പോലെ സർവിസ് നടത്തുമെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ ഒാട്ടം നിർത്തുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.