സന്തോഷ്‌ ട്രോഫി ജേതാക്കള്‍ക്ക് സ്വീകരണം: ക്ലബുകളുടെ പങ്കാളിത്തം ക്ഷണിച്ചു

തേഞ്ഞിപ്പലം: സന്തോഷ്‌ ട്രോഫി നേടിയ കേരള ഫുട്ബാൾ ടീമിന് കാലിക്കറ്റ് സര്‍വകലാശാലയും പൊതുസമൂഹവും ഏപ്രില്‍ 13ന് നല്‍കുന്ന സ്വീകരണത്തില്‍ ഭാഗഭാക്കാകുന്നതിന് താൽപര്യമുള്ള വിവിധ ജില്ലകളിലെ ക്ലബുകളും വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളും സര്‍വകലാശാല കായിക പഠനവിഭാഗവുമായി ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ഫോണ്‍: 9447383611. തേഞ്ഞിപ്പലം, പള്ളിക്കല്‍, വള്ളിക്കുന്ന്, മൂന്നിയൂര്‍ പഞ്ചായത്തുകളിലെ ക്ലബുകളുടെ സഹകരണം അവിടത്തെ ജനപ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ല പഞ്ചായത്ത്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും കൂടിയാലോചന യോഗത്തില്‍ പങ്കെടുത്ത് സഹകരണം ഉറപ്പുനല്‍കിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ചെയര്‍മാനും രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് ജനറല്‍ കണ്‍വീനറും ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായി സംഘാടക സമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.