കാവേരി: ചെന്നൈയിലെ ​െഎ.പി.എൽ മത്സരങ്ങൾ ആശങ്കയുടെ കരിനിഴലിൽ

കോയമ്പത്തൂർ: കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരണ ആവശ്യമുന്നയിച്ച് തമിഴ്നാട്ടിൽ പ്രക്ഷോഭ പരിപാടികൾ തുടരവേ ചെന്നൈയിലെ െഎ.പി.എൽ മത്സരങ്ങൾ ആശങ്കയുടെ കരിനിഴലിൽ. ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷപാർട്ടികളും കർഷക-തമിഴ് സംഘടനകളും മത്സരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണിത്. െഎ.പി.എൽ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമായെങ്കിലും ഏപ്രിൽ പത്തിനാണ് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ ആദ്യമത്സരം. എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഏറ്റുമുട്ടുക. ചെന്നൈയിൽ മൊത്തം ഏഴ് മത്സരങ്ങളാണ് അരങ്ങേറുക. ദ്രാവിഡർ വിടുതലൈ കഴകം, തമിഴക വാഴ്വുരിമൈ കക്ഷി, വിടുതലൈ തമിഴ് പുലികൾ കക്ഷി, തമിഴർ വിടുതലൈ കക്ഷി, എസ്.ഡി.പി.െഎ തുടങ്ങിയ കക്ഷികളാണ് ആദ്യഘട്ടത്തിൽ ചെന്നൈയിലെ മത്സരങ്ങൾ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചത്. ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിനും അമ്മ മക്കൾ മുന്നേറ്റ കഴകം പ്രസിഡൻറ് ടി.ടി.വി. ദിനകരനും ഇതിനെ ന്യായീകരിച്ച് രംഗത്തിറങ്ങി. ഏതെങ്കിലും സാഹചര്യത്തിൽ മത്സരങ്ങൾ തടസ്സപ്പെടുകയോ അനിഷ്ടസംഭവങ്ങൾ നടക്കുകയോ ചെയ്താൽ അതിനെ തമിഴകത്തിലെ നിലവിലുള്ള ജനവികാരമായി മാത്രം കണക്കാക്കിയാൽ മതിയെന്നാണ് സ്റ്റാലിൻ അഭിപ്രായപ്പെട്ടത്. കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരിക്കണമെന്ന തമിഴ് കർഷകരുടെ ആവശ്യത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് ക്രിക്കറ്റ് ആരാധകർ െഎ.പി.എൽ മത്സരങ്ങൾ ബഹിഷ്കരിക്കണമെന്നാണ് ദിനകരൻ ട്വീറ്റ് ചെയ്തത്. മത്സരം നടത്തരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി പ്രസിഡൻറ് ടി. വേൽമുരുകൻ മുന്നറിയിപ്പ് നൽകി. മത്സരം നടക്കുന്നപക്ഷം മൈതാനത്തിൽ ജനാധിപത്യരീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ ചെന്നൈ ഡോ. അംബേദ്കർ ഗവ. ലോ കോളജിലെ ഇരുപതോളം വിദ്യാർഥികൾ ചേർന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് നിവേദനം നൽകി. കാവേരി പ്രക്ഷോഭ പരിപാടികൾക്ക് നടുവിൽ െഎ.പി.എൽ മത്സരങ്ങൾ നടത്തുന്നത് ഉചിതമായിരിക്കില്ലെന്നാണ് ഇതിൽ പറയുന്നത്. മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് കളി മാറ്റണമെന്നാണ് ആവശ്യം. ഏപ്രിൽ പത്തിലെ മത്സരം പലവിധത്തിലും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകി. എന്നാൽ, ചെന്നൈയിൽ അവസാനഘട്ട നടപടികളും പൂർത്തിയായ നിലയിൽ മാറ്റിെവക്കാനിടയില്ലെന്നാണ് സംഘാടകസമിതി കേന്ദ്രങ്ങൾ അറിയിച്ചത്. പുതിയ സാഹചര്യത്തിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനാണ് നീക്കം. ഫോേട്ടാ: cb431 ബഹിഷ്കരണാഹ്വാനവുമായി തമിഴ് സംഘടന പ്രവർത്തകർ ചെന്നൈ ചിദംബരം സ്റ്റേഡയത്തിന് സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.