കഞ്ചാവ്​ വിൽപന​ ചോദ്യംചെയ്​ത യുവാവിനെ തലക്കടിച്ച്​ കൊന്നു

പാമ്പാടി: കഞ്ചാവ് വിൽപനയെ ചോദ്യംചെയ്ത യുവാവിനെ കമ്പിവടിക്ക് തലക്കടിച്ച് കൊന്നു. വാഴൂർ കാനത്ത് താമസിക്കുന്ന പള്ളിക്കത്തോട് മൈലാടിക്കര പാറയ്ക്കൽ തോമസുകുട്ടിയുടെ മകൻ തോമസാണ് (ഉല്ലാസ് -33) കൊല്ലപ്പെട്ടത്. തോമസിനെ തലക്കടിച്ച മൈലാടിക്കര തെക്കേൽ അജേഷിനെ (28) പാമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പള്ളിക്കത്തോട് മുണ്ടൻകവല മൈലാടിക്കരയിലായിരുന്നു സംഭവം. സംഭവത്തിൽ ഉൾപ്പെട്ട അജേഷി​െൻറ വീട്ടിലേക്ക് ഒരു യുവാവ് ബൈക്കിൽ എത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. യുവാവ് കഞ്ചാവുമായാണ് എത്തിയതെന്ന സംശയത്തിൽ തോമസും സുഹൃത്തുക്കളും ബൈക്കിനെ പിന്തുടർന്ന് അജീഷി​െൻറ വീട്ടിലെത്തി. തുടർന്ന് ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. വീട്ടിലെത്തിയയാളെ ഇറക്കിവിടണമെന്ന് ആവശ്യപ്പെെട്ടങ്കിലും അജേഷ് വഴങ്ങിയില്ല. ഇതിനിടെ, വീടി​െൻറ പുറത്തുനിന്ന തോമസിനെ കമ്പിവടി ഉപയോഗിച്ച് തലയുടെ പിൻഭാഗത്ത് അടിക്കുകയായിരുന്നുെവന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അടിയേറ്റ് നിലത്തുവീണ തോമസിനെ സുഹൃത്തുക്കൾ ചേർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തോമസിനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ അജേഷും ആശുപത്രിയിലെത്തിയത് വീണ്ടും നേരിയ സംഘർഷത്തിന് ഇടയാക്കി. തോമസി​െൻറ സുഹൃത്തുക്കൾ അജേഷിനെ മർദിക്കാനും ശ്രമിച്ചു. ഇതേ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ സമയോചിതമായി ഇടപെട്ട് അജേഷിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്ത് കഞ്ചാവ് വിൽപന തകൃതിയായി നടക്കുന്നതിന് പിന്നിൽ കഞ്ചാവ് മാഫിയ സംഘം പ്രവർത്തിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അജേഷിനെതിരെയും ആരോപണം നിലനിൽക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ തോമസി​െൻറ മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ അഞ്ജു കോട്ടയത്ത് വക്കീൽ ഗുമസ്തയാണ്. മക്കൾ: അസിൻ, അനസ്, അൻസ. കസ്റ്റഡിയിലെടുത്ത അജേഷിനെ പിന്നീട് പള്ളിക്കത്തോട് പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.