മുജാഹിദ് വെസ്​റ്റ്​ ജില്ല സമ്മേളനം ഇന്ന്

തിരൂരങ്ങാടി: ആത്മീയ ചൂഷണങ്ങൾക്കെതിരെ ബോധവത്കരണ പ്രചാരണ ഭാഗമായി നടത്തുന്ന മലപ്പുറം വെസ്റ്റ് ജില്ല മുജാഹിദ് സമ്മേളനം ഞായറാഴ്ച തലപ്പാറയിൽ നടക്കും. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിക്കും. യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സ​െൻറർ പ്രസിഡൻറ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തും. സമ്മേളന ഭാഗമായി അയൽക്കൂട്ടങ്ങൾ, സന്ദേശദിനം, സന്ദേശ പ്രചാരണങ്ങൾ, സൗഹൃദ ഹസ്തം, പൊതുപ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു. വാർത്തസമ്മേളനത്തിൽ ബഷീർ പരപ്പനങ്ങാടി, റഹ്‌മത്ത് ചെമ്മാട്, നിയാസ് കക്കാട് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.